മലയാളികളായ 3 പേര്‍ ഉള്‍പ്പെട്ട പശുകടത്ത് സംഘത്തിന് നേരെ കര്‍ണ്ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.08.2018) മലയാളികളായ മൂന്ന് പേരടങ്ങിയ പശുകടത്ത് സംഘത്തിന് നേരെ കര്‍ണ്ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. രാജപുരം പാണത്തൂര്‍ സ്വദേശി നിശാന്തി (40) നാണ് വെടിവെപ്പില്‍ പരിക്കേറ്റത്. കാലിന് വെടിയേറ്റ നിശാന്തിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാണത്തൂര്‍ സ്വദേശികളായ ഹനീഫ, അനീഷ് എന്നിവരാണ് കൂടെയുണ്ടായിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കര്‍ണ്ണാടക സുള്ള്യ കല്ലപ്പള്ളി ഐത്തനടുക്ക എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. കര്‍ണ്ണാടകയില്‍ നിന്നും ജീപ്പില്‍ ഫോറസ്റ്റ് ഏരിയയിലൂടെ പശുവിനെയും കിടാവിനെയും കടത്തികൊണ്ടു വരുന്നതിനിടയില്‍ കര്‍ണ്ണാടക ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ജീപ്പ് കൈകാട്ടിയിട്ടും നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ജീപ്പിന്റെ ടയറിന് വെടി വെക്കുന്നതിനിടെ ജീപ്പ് നിര്‍ത്തി നിശാന്തും കൂടെയുള്ളവരും ഓടി രക്ഷപ്പെടുന്നതിനിടയിലാണ് നിശാന്തിന് കാലിന് വെടിയേറ്റത്.

വെടിയേറ്റിട്ടും നിശാന്തും കൂടെയുള്ളവരും ഓടി രക്ഷപ്പെട്ടു. നിശാന്തിനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവര്‍ ഉപേക്ഷിച്ച ജീപ്പും പശുവും കിടാവും കര്‍ണ്ണാടക ഫോറസ്റ്റിന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം. കേരള അതിര്‍ത്തിക്ക് മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് വെച്ചാണ് വെടിവെപ്പുണ്ടായത്. കര്‍ണ്ണാടക വനം വകുപ്പും രാജപുരം പോലീസും സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണ്.

Kerala, kasaragod, news, Kanhangad, Karnataka, Mangalore, Firing by Karnataka forest officers, 1 injured

Keywords: Kerala, kasaragod, news, Kanhangad, Karnataka, Mangalore, Firing by Karnataka forest officers, 1 injured 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?