തമിഴ്‌നാട്ടില്‍ ലോറിക്ക് പിന്നില്‍ ബസിടിച്ച് 3 മലയാളികളുള്‍പ്പെടെ 4 പേര്‍ മരിച്ചു

നാമക്കല്:  (www.kasargodvartha.com 09.08.2018) തമിഴ്‌നാട്ടില്‍ ലോറിക്ക് പിന്നില്‍ ബസിടിച്ച് മൂന്ന് മലയാളികളുള്‍പ്പെടെ നാല് പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തമിഴ്നാട്ടിലെ നാമക്കലിലാണ് അപകടം. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പന്തളം സ്വദേശികളായ മിനി വര്‍ഗീസ് (36), മകന്‍ ആഷല്‍ ബിജോ (10), ബസ് ക്ലീനര്‍ സിദ്ധാര്‍ഥ് (23) എന്നിവരാണ് മരിച്ച മലയാളികള്‍. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

നാമക്കല്ലിലെ കുമാരപാളയത്തുവച്ച് ബസ് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടേയും നില ഗുരുതരമാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Lorry, Bus, Accident, Death, Top-Headlines, National, India, 4 die in bus accident 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?