മോദിയെയും കേന്ദ്രസര്‍ക്കാരിനെയും കാത്തിരുന്ന് കാര്യമില്ല; മലയാളികള്‍ കൈകോര്‍ത്താല്‍ നവകേരളം സൃഷ്ടിക്കാമെന്ന് മുഖ്യമന്ത്രി പിണറായി, ഒരു മാസം 3 ദിവസത്തെ ശമ്പളം വീതം 10 മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം മാറ്റിവെക്കാമോ?

തിരുവനന്തപുരം: (www.kvartha.com 26.08.2018) പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പടുത്തുയര്‍ത്താന്‍ മോദിയെയും കേന്ദ്രസര്‍ക്കാരിനെയും കാത്തിരുന്നിട്ട് കാര്യമില്ലെന്ന് ബോധ്യമായതോടെ മലയാളികളോട് നേരിട്ട് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളെല്ലാവരും ഒരു മാസത്തെ ശമ്പളം മാറ്റിവെച്ചാല്‍ കേരളത്തെ കരകയറ്റാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികളുടെ ഒരു മാസത്തെ ശമ്പളം ഉണ്ടെങ്കില്‍ കേരളത്തെ കരകയറ്റാന്‍ സാധിക്കുമെന്നും എന്നാല്‍ ശമ്പളം ഒറ്റയടിക്ക് നല്‍കണമെന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ലോകത്തെവിടേയും മലയാളികളുണ്ട്. അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ എന്നാലോചിക്കണം. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം നല്‍കണം. അങ്ങനെ നല്‍കിയാല്‍ പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ ശമ്പളം നല്‍കാനാകും. അത് നല്‍കാന്‍ കഴിയുമോയെന്ന് എല്ലാവരും പരിശോധിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.


ഒരു നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തകരുന്നതിന് മുമ്പുള്ള കേരളമല്ല നമ്മുടെ ലക്ഷ്യം. മറിച്ച് പുതിയൊരു കേരളമാണ്. ഇത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ അതെല്ലാം സാദ്ധ്യമാക്കാനുള്ള കരുത്ത് മലയാളികള്‍ക്കുണ്ടെന്നാണ് കരുതുന്നത്.

ദുരിതബാധിതരെ സഹായിക്കാനായി പലതരം പദ്ധതികള്‍ സര്‍ക്കാര്‍ ഇതിനോടകം വിഭാവന ചെയ്തിട്ടുണ്ട്. ചില വീടുകള്‍ക്ക് ചെറിയ അറ്റകുറ്റപ്പണി മതിയാവും. വലിയ അറ്റകുറ്റപ്പണിവേണ്ട വീടുകളുമുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്യും. ഇതോടൊപ്പം ജനങ്ങളെ സഹായിക്കാന്‍ തയ്യാറുള്ള എല്ലാവരേയും സര്‍ക്കാര്‍ ഒപ്പം നിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Flood, Rain, Funds, Thiruvananthapuram, Salary, CM, PM, Pinarayi Vijayan, Pinarayi request to Malayalees to donate 1 month salary for rehabilitation of Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?