എല്‍ഡിഎഫും യുഡിഎഫും ഭായി ഭായി; കാറഡുക്കയിലെയും എണ്‍മകജെയിലെയും 'പണി'ക്ക് പരസ്പരം 'കൂലി'യും കിട്ടി'; കാസര്‍കോട്ട് 2 പഞ്ചായത്തുകളില്‍ ഒതുങ്ങി ബിജെപി

കാസര്‍കോട്: (www.kvartha.com 08.08.2018) ഭരണകക്ഷിക്കെതിരായ അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഭായി ഭായി നിലപാട് സ്വീകരിച്ചതോടെ കാസര്‍കോട് ജില്ലയില്‍ രണ്ടിടത്ത് ബിജെപിക്ക് ഭരണം നഷ്ടമായി. കാറഡുക്ക, എന്‍മകജെ പഞ്ചായത്തുകളിലാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പരസ്പര ധാരണയിലൂടെ ബിജെപിക്ക് ഭരണം കൈവിട്ടുപോയത്. കാറഡുക്ക പഞ്ചായത്തില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം യുഡിഎഫും എണ്‍മകജെയില്‍ യുഡിഎഫിനെ എല്‍ഡിഎഫും പിന്തുണച്ചു. ഇതോടെ കാസര്‍കോട്ട് നാല് പഞ്ചായത്തുകളില്‍ ഭരണമുണ്ടായിരുന്ന ബിജെപി രണ്ടിടത്തായി ചുരുങ്ങി. നിലവില്‍ മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ബിജെപിക്ക് ഭരണമുള്ളത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ് പിന്തുണച്ചതിനെ തുടര്‍ന്ന് കാറഡുക്കയില്‍ ബിജെപി പുറത്തായത്. 18 വര്‍ഷത്തെ ബിജെപി ഭരണത്തിനാണ് ഇതോടെ അന്ത്യമായത്. പഞ്ചായത്തില്‍ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് രണ്ടിടത്തും പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്.

എണ്‍മകജെയില്‍ പ്രസിഡണ്ട് ബിജെപിയിലെ രൂപവാണി ആര്‍ ഭട്ടിനെതിരെ കോണ്‍ഗ്രസിലെ വൈ ശാരദയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. വൈസ് പ്രസിഡണ്ട് കെ പുട്ടപ്പക്കെതിരെ മുസ്ലിം ലീഗിലെ സിദ്ദീഖ് മൊളമുഗര്‍ നല്‍കിയ അവിശ്വാസ പ്രമേയം വ്യാഴാഴ്ച പരിഗണിക്കും. ബിജെപിക്കും യുഡിഎഫിനും ഏഴ് വീതം അംഗങ്ങളും എല്‍ഡിഎഫിന് മൂന്ന് അംഗങ്ങളുമാണുള്ളത്. കോണ്‍ഗ്രസ് നാല്, ലീഗ് മൂന്ന് എന്നിങ്ങനെയാണ് യുഡിഎഫിലെ അംഗങ്ങള്‍. നേരത്തേ നറുക്കെടുപ്പിലൂടെയായിരുന്നു ബിജെപിക്കു പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ ലഭിച്ചത്. ഒരു വര്‍ഷം മുമ്പ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നുവെങ്കിലും സിപിഎം വിട്ടു നിന്നതോടെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു.

കാറഡുക്ക പഞ്ചായത്തില്‍ ആകെയുള്ള 15 സീറ്റില്‍ ഏഴ് സീറ്റുള്ള ബിജെപിക്കെതിരെ കൊണ്ടുവന്ന അവിശ്വാസം സിപിഎമ്മിന്റെ അഞ്ച് അംഗങ്ങളോടൊപ്പം യുഡിഎഫിന്റെ മൂന്ന് അംഗങ്ങളും പിന്തുണച്ചതോടെയാണ് ഭരണം നഷ്ടപ്പെട്ടത്. പ്രസിഡന്റ് ജി സ്വപ്‌നയ്‌ക്കെതിരെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. രണ്ട് ലീഗ് അംഗങ്ങളും ഒരു കോണ്‍ഗ്രസ് സ്വതന്ത്രനും ഉള്‍പ്പെടെയാണ് യുഡിഎഫിന് മൂന്ന് അംഗങ്ങളുള്ളത്. പൈവളികെയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്കെതിരെ യുഡിഎഫും എല്‍ഡിഎഫും പരസ്പര ധാരണയോടെയാണ് ഭരണം കയ്യാളുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കുറ്റിക്കോല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടവരും ബിജെപിയും ചേര്‍ന്നാണ് ഭരണം നടത്തുന്നത്.

Kerala, kasaragod, News, LDF, UDF, karadukka-panchayath, Politics, BJP, BJP unseated in 2 Panchayath at Kasargod


Also Read:
കാറഡുക്കയ്ക്ക് പിന്നാലെ എന്‍മകജെ പഞ്ചായത്തിലും ബി.ജെ.പിക്ക് ഭരണം നഷ്ടമായി; സി.പി.എം യു.ഡി.എഫിനെ പിന്തുണച്ചു

കാറഡുക്കയ്ക്ക് പിന്നാലെ എന്‍മകജെ പഞ്ചായത്തിലും ബി.ജെ.പിക്ക് ഭരണം നഷ്ടമായി; സി.പി.എം യു.ഡി.എഫിനെ പിന്തുണച്ചു


Keywords: Kerala, kasaragod, News, LDF, UDF, karadukka-panchayath, Politics, BJP, BJP unseated in 2 Panchayath at Kasargod 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?