മഹീന്ദ്രയുടെ 2 മോഡലുകള്‍ കമ്പനി പിന്‍വലിച്ചു
മുംബൈ: (www.kvartha.com 05/08/2018) മഹീന്ദ്രയുടെ രണ്ട് മോഡലുകള്‍ നിരത്തില്‍ നിന്നും പിന്‍വലിച്ചു. വെറിറ്റോയും വെറിറ്റോ വൈബും ആണ് കമ്പനി പിന്‍വലിച്ചത്. റെനോയോടൊപ്പം മഹീന്ദ്ര ലോഗന്‍ എന്ന പേരില്‍ നിരത്തിലെത്തിച്ച് പീന്നീട് വെറിറ്റോ ആയിമാറിയ സെഡാനും കാറിന്റെ ഹാച്ച്ബാക്കായ വെറിറ്റോ വൈബും ഇനി നിരത്തിലിറങ്ങില്ല.
രണ്ടുവര്‍ഷത്തിനകം ബിഎസ് 6 നിലവാരത്തിലേക്ക് എഞ്ചിനുകള്‍ മാറ്റണം എന്ന നിര്‍ദേശം കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ വില്‍പന തീര്‍ത്തും കുറഞ്ഞ വെറിറ്റോകള്‍ നിലനിര്‍ത്തേണ്ടതില്ല എന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വൈബിന്റെ ഇലക്ട്രിക് വെര്‍ഷന്‍ നിലനിര്‍ത്തുമെന്നും കമ്പനി അറിയിച്ചു.
ഒരുകാലത്ത് ഏറ്റവും വിലകുറഞ്ഞ ഡീസല്‍ സെഡാനായി നിരത്തിലെത്തി വാഹന പ്രേമികളെ ഞെട്ടിച്ച മോഡലായിരുന്നു ലോഗന്‍. റെനോയുടെ എഞ്ചിന്‍ ഘടിപ്പിച്ച് കരുത്തും ആരേയും അതിശയിപ്പിക്കുന്ന മൈലേജും ലോഗന്‍ നല്‍കി. എന്നാല്‍ റെനോയുമായി പിരിഞ്ഞതിന് ശേഷമാണ് ലോഗന്‍ വെറിറ്റോ ആയി മാറുന്നത്. ലോഗന്‍ നല്‍കിയ സല്‍പേര്‍ തുടരാന്‍ വെറിറ്റോയ്ക്ക് കഴിഞ്ഞതുമില്ല.
ഹാച്ച്ബാക്ക് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് റെനോ മഹീന്ദ്രയുമായി പിരിയുന്നത്. മഹീന്ദ്ര വെറിറ്റോ വൈബ് എന്ന ഹാച്ച്ബാക്കുമിറക്കി. പിന്നീട് ഇന്ത്യന്‍ നിരത്തിലേക്ക് നേരിട്ട് എത്തിയ റെനോ ഡസ്റ്ററും മഹീന്ദ്ര എക്‌സ്‌യുവിയും പുറത്തിറക്കി നേരിട്ട് ഏറ്റുമുട്ടി. ഇന്ത്യന്‍ വിപണിയില്‍ വന്‍ നോട്ടമാണ് ഈ രണ്ട് മോഡലുകളും കൊയ്തത്.
Keywords: Mumbai, News, Mahindra, Car, Auto & Vehicles, Automobile, National, Mahindra Verito & Mahindra Verito Vibe to be phased out - Report

Powered by Info News For You

Comments
Post a Comment