സബര്‍മതി എക്‌സ്പ്രസ് അഗ്‌നിക്കിരയാക്കിയ ഗോധ്ര കൂട്ടക്കൊലക്കേസില്‍ 2 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

അഹമ്മദാബാദ്: (www.kvartha.com 27.08.2018) ഗോധ്ര കൂട്ടക്കൊലക്കേസില്‍ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഗുജറാത്തിലെ ഗോധ്രയില്‍ 2002ല്‍ സബര്‍മതി എക്‌സ്പ്രസ് അഗ്‌നിക്കിരയാക്കിയ കൂട്ടക്കൊലക്കേസിലാണ് അഹമ്മദാബാദിലെ സ്‌പെഷ്യല്‍ കോടതി രണ്ട് പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഫാറൂറ് ഭാന, ഇംറാന്‍ ഷേറു എന്നിവര്‍ ഗൂഢാലോചന കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി.
 Ahmedabad, National, News, Train, Burnt, Case, Court, 2002 Sabarmati Express train burning case: 2 convicted, 3 acquitted by special court

ആരോപണ വിധേയരായ ഹുസൈന്‍ സുലേമാന്‍ മോഹന്‍, കസം ഭാമേഡി, ഫാറൂഖ് ധന്ദിയ എന്നിവരെ കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. 2015ല്‍ പിടിയിലായ അഞ്ചുപേരുടെ കേസിലാണ് കോടതി തിങ്കളാഴ്ച വിധി പറഞ്ഞത്. 2002ല്‍ നടന്ന സംഭവത്തില്‍ സബര്‍മതി എക്‌സ്പ്രസിന്റെ രണ്ടു കോച്ചുകള്‍ പൂര്‍ണ്ണമായും കത്തിച്ചാമ്പലായിരുന്നു. 59 പേരാണ് അഗ്‌നിക്കിരയായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sabarmati Express train, Ahmedabad, National, News, Train, Burnt, Case, Court, 2002 Sabarmati Express train burning case: 2 convicted, 3 acquitted by special court 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?