ബ്യൂട്ടി പാര്‍ലറിനുള്ളില്‍ പൂട്ടിയിട്ട് മര്‍ദിച്ച് പണവും കാറും തട്ടിയെടുത്ത സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

പാലക്കാട്: (www.kvartha.com 25.08.2018) ബ്യൂട്ടി പാര്‍ലറിനുള്ളില്‍ പൂട്ടിയിട്ട് മര്‍ദിച്ച് പണവും കാറും തട്ടിയെടുത്ത സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട്, ശേഖരിപുരം ജി ജി ക്വാര്‍ട്ടേഴ്‌സില്‍ അരവിന്ദ്(44), തൃശൂര്‍ അയ്യന്തോള്‍ കോലോത്ത് പറമ്പ് സ്വദേശി കൃഷ്ണ പ്രസാദ് (32) എന്നിവരാണ് അറസ്റ്റിലായത്. കെട്ടിട കോണ്‍ട്രാക്ടറായ പാലക്കാട് വലിയപാടം സ്വദേശി സുമേഷ് മേനോന്‍, സുഹൃത്ത് വെങ്കിടാചലപതി എന്നിവരെയാണ് പുത്തൂരിലുള്ള ബ്യൂട്ടി പാര്‍ലറില്‍ പൂട്ടിയിട്ട് മര്‍ദിച്ച് കവര്‍ച്ച നടത്തിയത്.
Assault, Kerala, Palakkad, News, Attack, Arrest, 2 arrested for assaulting case

മര്‍ദിച്ച ശേഷം ഇവരില്‍ നിന്നും ബ്ലാങ്ക് ചെക്കില്‍ ഒപ്പിട്ടു വാങ്ങുകയും, 30,000 രൂപയും, കാറും പ്രതികള്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നു. കോണ്‍ട്രാക്ടര്‍ സുമേഷ് മേനോന്‍ അരവിന്ദന്റെ പക്കല്‍ നിന്നു പലിശക്ക് കടം വാങ്ങിയ പണത്തിന്റെ തിരിച്ചടവ് വൈകിയതിലുള്ള ദേഷ്യത്തിലാണ് അരവിന്ദനും സുഹൃത്ത് കൃഷ്ണപ്രസാദും കൂടി പരാതിക്കാരെ സൂത്രത്തില്‍ പുത്തൂരിലുള്ള ബ്യൂട്ടി പാര്‍ലറിലേക്ക് വിളിച്ചു വരുത്തി അക്രമിച്ച് കവര്‍ച്ച നടത്തിയത്.

പിന്നീട് ഒളിവില്‍ പോയ പ്രതികളെ ശനിയാഴ്ച രാവിലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സുമേഷ് മേനോന്റെ പക്കല്‍നിന്ന് ഒപ്പിട്ടു വാങ്ങിച്ച 12 ചെക്ക് ലീഫുകള്‍, പണം, കാര്‍ എന്നിവ പോലീസ് കണ്ടെടുത്തു. ശേഷം പ്രതികളെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Assault, Kerala, Palakkad, News, Attack, Arrest, 2 arrested for assaulting case 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?