കാസര്‍കോട്ടെ സി പി എം പ്രവര്‍ത്തകന്റെ കൊല; 2 ബി ജെ പി പ്രവര്‍ത്തകര്‍ പിടിയില്‍, പ്രതികള്‍ കസ്റ്റഡിയിലായ വിവരം എസ് പി സ്ഥിരീകരിച്ചു
കാസര്‍കോട്: (www.kvartha.com 06.08.2018) ഉപ്പള സോങ്കാലിലെ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖി(23) ന്റെ കൊലപാതകത്തില്‍ പ്രതികളായ രണ്ടു ബി ജെ പി പ്രവര്‍ത്തകര്‍ പോലീസില്‍ കീഴടങ്ങി. ഉപ്പള പ്രതാപ് നഗറിലെ അശ്വത്, കാര്‍ത്തിക് എന്നിവരാണ് കുമ്പള പോലീസിനു മുമ്പാകെ കീഴടങ്ങിയത്. പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസ് കെവാര്‍ത്തയോട് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ഉപ്പള സോങ്കാലില്‍ വെച്ച് സിദ്ദീഖിനെ സംഘം കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ ഓടിക്കൂടിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അനധികൃത മദ്യവില്‍പന തകൃതിയായി നടക്കുന്നയിടമാണ് സോങ്കാല്‍. മദ്യവില്‍പനയെ അബൂബക്കര്‍ സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഒരു സംഘം എതിര്‍ത്തിരുന്നു. പലതവണ അബൂബക്കറും കൂട്ടരും പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിലുള്ള പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.
സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സിദ്ദിഖിനെ രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം തടഞ്ഞുനിറുത്തി നെഞ്ചില്‍ കുത്തുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാരും സി.പി.എം പ്രവര്‍ത്തകരും ഉടന്‍ അബൂബക്കര്‍ സിദ്ദിഖിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. സിദ്ദിഖിനെ കുത്തിവീഴത്തിയതിന് പിന്നാലെ അക്രമികള്‍ അതേ ബൈക്കുകളില്‍ തന്നെ രക്ഷപ്പെട്ടു.
അതിനിടെ സിദ്ദിഖിന്റെ മൃതദേഹം മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും.
അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം സി പി എം ജില്ലാ കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അതേസമയം ഉപ്പള കുക്കാറില്‍ ബസിനു നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ബസിന്റെ ഗ്ലാസ് തകര്‍ന്നു.
ഉപ്പള ടൗണില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടയടപ്പിക്കാനെത്തിയത് പോലീസുമായി നേരിയ വാക്കുതര്‍ക്കത്തിനിടയാക്കി. പിന്നീട് പോലീസ് ഇടപെട്ട് ഹര്‍ത്താല്‍ അനുകൂലികളെ പിന്തിരിപ്പിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Murder of CPM activist: Police identify accused, Kasaragod, News, Trending, Murder case, Police, Custody, Injured, Hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment