കനത്ത മഴയില്‍ സംസ്ഥാനത്ത് 29 മരണം, 4 പേരെ കാണാതായി
തിരുവനന്തപുരം: (www.kvartha.com 10.08.2018) കനത്ത മഴയില്‍ സംസ്ഥാനത്ത് 29 മരണം. നാല് പേരെ കാണാതായിട്ടുണ്ട്. മരിച്ചവരില്‍ 25 പേര്‍ മണ്ണിടിച്ചിലിലും നാലു പേര്‍ മുങ്ങിയുമാണ് മരിച്ചത്. പാലക്കാടും എറണാകുളത്തുമാണ് രണ്ടു പേര്‍ വീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയില്‍ 12ഉം കോഴിക്കോട് ഒന്നും കണ്ണൂരില്‍ രണ്ടും വയനാട്ടില്‍ നാലും ആളുകള്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഇടുക്കിയില്‍ രണ്ടും മലപ്പുറത്തും പാലക്കാടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. മഴക്കെടുതിയില്‍ 21 പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയില്‍ സംസ്ഥാനത്ത് 71 വീടുകള്‍ ഭാഗികമായും 29 വീടുകള്‍ പൂര്‍ണമായും നശിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാല് മണി വരെയുള്ള കണക്കാണിത്.
439 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,240 കുടുംബങ്ങളിലെ 53,501 പേര്‍ കഴിയുന്നുണ്ട്. ആലപ്പുഴയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകളില്‍ ഇപ്പോഴും ജനങ്ങള്‍ കഴിയുന്നുണ്ട്. എറണാകുളത്ത് 68 ക്യാമ്പുകളിലായി 2,795 കുടുംബങ്ങളിലെ 9,476 പേര്‍ കഴിയുന്നു. മലപ്പുറത്ത് 13 ക്യാമ്പുകളില്‍ 1,050 പേരും കോഴിക്കോട്18 ക്യാമ്പുകളിലായി 848 പേരും കണ്ണൂരില്‍ പത്ത് ക്യാമ്പുകളിലായി 539 പേരുമുണ്ട്. ഇടുക്കിയില്‍ പത്ത് ക്യാമ്പുകളിലായി 533 പേരും തൃശൂരില്‍ 13 ക്യാമ്പുകളില്‍ 1,029 പേര്‍ കഴിയുന്നുണ്ട്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട നിലയിലുള്ള വയനാട്ട് 113 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 7,367 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. പാലക്കാട് 19 ക്യാമ്പുകളില്‍ 3,000 പേരുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: House Collapsed, Death, Obit, Kerala, News, Death, Obituary, Missing, Heavy rain: 29 die and 4 missing in Kerala

Powered by Info News For You

Comments
Post a Comment