'അവര്‍ 2884 പേരും അവരുടെ 642 വള്ളങ്ങളും': രക്ഷകരായ മത്സ്യ തൊഴിലാളികളെ സര്‍ക്കാര്‍ ആദരിക്കും

 
(www.evisionnews.co) പ്രളയക്കെടുതിയില്‍ രക്ഷിക്കാന്‍ രംഗത്തിറങ്ങിയത് 2884 മത്സ്യത്തൊഴിലാളികളും 642 വള്ളങ്ങളും. പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രധാനമായും രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. രക്ഷാദൗത്യത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ കൊല്ലത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആദരിക്കുമെന്നും അവര്‍ പറഞ്ഞു.
 
ഫിഷറീസ് വകുപ്പും മത്സ്യഫെഡും 15 മുതല്‍ ഇന്നലെ വരെ സംയുക്തമായി നടത്തിയ രക്ഷാദൗത്യത്തിന്റെ ഔദ്യോഗിക കണക്കുകളാണിത്. 3895 ലീറ്റര്‍ ഡീസല്‍, 230 ലൈഫ് ജാക്റ്റുകള്‍, 1423 ലീറ്റര്‍ 2ടി ഓയില്‍, 40 എച്ച്പി പുതിയ എന്‍ജിനുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു. ഇതിനു പുറമെ സ്വന്തം നിലയിലും മത്സ്യത്തൊഴിലാളികളും വള്ളങ്ങളും രംഗത്തിറങ്ങിയിരുന്നു.
 
സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നാട്ടില്‍ തിരിച്ചെത്തിയാല്‍ പ്രത്യേകം സ്വീകരണം നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കേടുപാട് പറ്റിയ ബോട്ടുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. ബോട്ടുകള്‍ കൊണ്ടു വന്ന സ്ഥലത്തേക്ക് തിരിച്ചെത്തിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. രക്ഷാപ്രവര്‍ത്തനത്തിനായി ചെലവായ ഇന്ധനവും ഒരു ദിവസത്തിന് 3000 രൂപ വീതം ബോട്ടുകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?