നിവിന്‍ പോളി ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി
തിരുവനന്തപുരം: (www.kvartha.com 29.08.2018) പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം ഒഴുകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണമായും സാധനങ്ങളായും സഹായം വരുന്നുണ്ട്. സിനിമാ ലോകത്ത് നിന്നും നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയയിരിക്കുന്നത്. നടന്‍ നിവിന്‍ പോളി ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവിനൊപ്പം എത്തിയാണ് അദ്ദേഹം തുക കൈമാറിയത്.
പ്രളയ ദുരിതത്തില്‍പ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ ഈ നാട്ടിലെ എല്ലാവരുടെയും സഹായമുണ്ടാകണമെന്ന് നിവിന്‍ പോളി അഭ്യര്‍ത്ഥിച്ചു. ദുരിതം പേറുന്നവരെ സഹായിക്കാനുള്ള സമയമാണിത്. എല്ലാവര്‍ക്കും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാം. പ്രളയക്കെടുതി നേരിടുന്നതിനായി സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുകയാണെന്നും നിവിന്‍ പറഞ്ഞു.
Keywords: Kerala, Thiruvananthapuram, News, Nivin Pauly, Flood, Rain, Trending, Nivin Pauly donates 25 Lakhs to CMDRF

Powered by Info News For You

Comments
Post a Comment