മഴക്കെടുത്തി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖറും 25 ലക്ഷം രൂപ നല്‍കി
കൊച്ചി: (www.kvartha.com 13.08.2018) മഴക്കെടുതി നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങളായ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം രൂപ നല്‍കി. എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുള്ളയ്ക്ക് മമ്മൂട്ടി നേരിട്ടെത്തിയാണ് തുക കൈമാറിയത്. നടന്‍ മോഹന്‍ലാലും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചശേഷമാകും ലാല്‍ തുക കൈമാറുക.
ഇതുകൂടാതെ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പടെ എല്ലാവര്‍ക്കും ഉപയോഗിക്കാനാവുന്ന 15 ലക്ഷം രൂപയില്‍ കുറയാത്ത തുകയ്ക്കുള്ള പുതു വസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് കൈമാറണമെന്ന് താന്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയ എം.സി.ആര്‍ ഗ്രൂപ്പിനോട് മോഹന്‍ലാല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രളയക്കെടുതിയെ നേരിടാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ യുവതാരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും 25 ലക്ഷം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നടന്‍ കമലഹാസനും 25 ലക്ഷം നല്‍കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് സഹായം ഒഴുകുകയാണ്.
അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു. യൂസഫലിയെ കൂടാതെ വ്യവസായികളായ ബി.ആര്‍.ഷെട്ടി, ഡോ.ആസാദ് മൂപ്പന്‍ എന്നിവരും വന്‍തുകകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ പ്രകൃതിക്ഷോഭത്തില്‍ വലയുന്നവര്‍ക്ക് സഹായഹസ്തവുമായി ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു കൊച്ചിയും മലയാള സിനിമാ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമാ മോഹന്‍ എന്നീ താരങ്ങളാണ് അന്‍പോടു കൊച്ചി എന്ന സംഘടനയ്‌ക്കൊപ്പം കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന പ്രവര്‍ത്തന പരിപാടികളില്‍ പങ്കാളികളായത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ആവശ്യമായ സാധനങ്ങളാണ് അന്‍പോടു കൊച്ചി കൂട്ടായ്മ ശേഖരിക്കുന്നത്. കൊച്ചിയില്‍ മാത്രം ദുരിത ബാധിതകര്‍ക്കായി അറുപതില്‍ അധികം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സ്‌പെഷ്യല്‍ ഓഫിസര്‍ എം.ജി.രാജമാണിക്ക്യം എന്നിവരുടെ നേതൃത്വത്തില്‍ ആണ് അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്. ഈ പരിപാടിയില്‍ ഉടനീളം താരങ്ങളും പങ്കെടുത്തു.
സാധനങ്ങള്‍ ശേഖരിക്കാനും പായ്ക്ക് ചെയ്യാനുമൊക്കെ മുന്‍പന്തിയില്‍ നിന്നതിനൊപ്പം സമൂഹമാധ്യമങ്ങള്‍ വഴി സഹായമഭ്യര്‍ഥിക്കുകയും ചെയ്തു താരങ്ങള്‍. ദുരന്തബാധിതര്‍ക്കായി മലയാള സിനിമാ താരങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന രൂക്ഷമായ വിമര്‍ശനം കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു.
എറണാകുളം മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പ് നടന്‍ ജയസൂര്യ സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പിലെ ആളുകള്‍ക്ക് അരി വിതരണം ചെയ്ത ജയസൂര്യ, കൂടുതല്‍ ആളുകള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. വെള്ളം കയറി അലങ്കോലമായ വീടുകള്‍ വൃത്തിയാക്കാന്‍ സഹായം നല്‍കുമെന്നും നടന്‍ പറഞ്ഞു.
ദുരന്ത നിവാരണത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രം മഴക്കെടുതി നേരിടാന്‍ കഴിയില്ലെന്നും അതിനായി കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ കൈകോര്‍ക്കണമെന്നും ജയസൂര്യ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ട് എന്നാല്‍ എല്ലാ പ്രവര്‍ത്തനത്തിനും സര്‍ക്കാരിനെ മാത്രം ചുമതലപ്പെടുത്തുന്നത് ശരിയല്ലെന്നും നടന്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ഇതുകൂടാതെ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പടെ എല്ലാവര്‍ക്കും ഉപയോഗിക്കാനാവുന്ന 15 ലക്ഷം രൂപയില്‍ കുറയാത്ത തുകയ്ക്കുള്ള പുതു വസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് കൈമാറണമെന്ന് താന്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആയ എം.സി.ആര്‍ ഗ്രൂപ്പിനോട് മോഹന്‍ലാല്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രളയക്കെടുതിയെ നേരിടാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ യുവതാരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും 25 ലക്ഷം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. നടന്‍ കമലഹാസനും 25 ലക്ഷം നല്‍കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് സഹായം ഒഴുകുകയാണ്.
അഞ്ചുകോടി രൂപ നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലി അറിയിച്ചു. യൂസഫലിയെ കൂടാതെ വ്യവസായികളായ ബി.ആര്‍.ഷെട്ടി, ഡോ.ആസാദ് മൂപ്പന്‍ എന്നിവരും വന്‍തുകകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ പ്രകൃതിക്ഷോഭത്തില്‍ വലയുന്നവര്‍ക്ക് സഹായഹസ്തവുമായി ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു കൊച്ചിയും മലയാള സിനിമാ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പൂര്‍ണിമാ മോഹന്‍ എന്നീ താരങ്ങളാണ് അന്‍പോടു കൊച്ചി എന്ന സംഘടനയ്‌ക്കൊപ്പം കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന പ്രവര്‍ത്തന പരിപാടികളില്‍ പങ്കാളികളായത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ആവശ്യമായ സാധനങ്ങളാണ് അന്‍പോടു കൊച്ചി കൂട്ടായ്മ ശേഖരിക്കുന്നത്. കൊച്ചിയില്‍ മാത്രം ദുരിത ബാധിതകര്‍ക്കായി അറുപതില്‍ അധികം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സ്‌പെഷ്യല്‍ ഓഫിസര്‍ എം.ജി.രാജമാണിക്ക്യം എന്നിവരുടെ നേതൃത്വത്തില്‍ ആണ് അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്. ഈ പരിപാടിയില്‍ ഉടനീളം താരങ്ങളും പങ്കെടുത്തു.
സാധനങ്ങള്‍ ശേഖരിക്കാനും പായ്ക്ക് ചെയ്യാനുമൊക്കെ മുന്‍പന്തിയില്‍ നിന്നതിനൊപ്പം സമൂഹമാധ്യമങ്ങള്‍ വഴി സഹായമഭ്യര്‍ഥിക്കുകയും ചെയ്തു താരങ്ങള്‍. ദുരന്തബാധിതര്‍ക്കായി മലയാള സിനിമാ താരങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന രൂക്ഷമായ വിമര്‍ശനം കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു.
എറണാകുളം മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പ് നടന്‍ ജയസൂര്യ സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പിലെ ആളുകള്‍ക്ക് അരി വിതരണം ചെയ്ത ജയസൂര്യ, കൂടുതല്‍ ആളുകള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. വെള്ളം കയറി അലങ്കോലമായ വീടുകള്‍ വൃത്തിയാക്കാന്‍ സഹായം നല്‍കുമെന്നും നടന്‍ പറഞ്ഞു.
ദുരന്ത നിവാരണത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രം മഴക്കെടുതി നേരിടാന്‍ കഴിയില്ലെന്നും അതിനായി കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ കൈകോര്‍ക്കണമെന്നും ജയസൂര്യ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ട് എന്നാല്‍ എല്ലാ പ്രവര്‍ത്തനത്തിനും സര്‍ക്കാരിനെ മാത്രം ചുമതലപ്പെടുത്തുന്നത് ശരിയല്ലെന്നും നടന്‍ വ്യക്തമാക്കി.
Keywords: Mammootty and Dulquer donate Rs 25 lakh each for Kerala floods, Kochi, News, Trending, Rain, Compensation, Mammootty, Dulquar Salman, Cinema, Entertainment, Kerala, Chief Minister.
Powered by Info News For You

Comments
Post a Comment