ഇറാനില്‍ ഭൂകമ്പം; രണ്ട് മരണം; 250ഓളം പേര്‍ക്ക് പരിക്ക്
ടെഹ് റാന്‍: (www.kvartha.com 26.08.2018) ഇറാനില്‍ പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ രണ്ട് മരണം. ഇരുനൂറ്റി അമ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം കെര്‍മന്‍ഷാ പ്രവിശ്യയിലെ ജവന്‍ രുദ് പട്ടണത്തില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയാണ്. കഴിഞ്ഞ വര്‍ഷം ഇവിടെയുണ്ടായ ഭൂകമ്പത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
കെര്‍മന്‍ ഷ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സ് എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റ് മേധാവി സാഹിദ് ഷരിദരിയുടെ കണക്കനുസരിച്ച് ഭൂകമ്പത്തില്‍ പരിക്കേറ്റവരുടെ എണ്ണം 241 ആണ്. മരിച്ച രണ്ട് പേരില്‍ ഒരു ഗര്‍ഭിണിയും 70കാരനും ഉള്‍പ്പെടുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് എഴുപതുകാരന്‍ മരിച്ചത്.
പ്രദേശത്ത് ഇരുപത്തിയൊന്നോളം തുടര്‍ ചലനങ്ങള്‍ ഉണ്ടായതായി റെഡ് ക്രസന്റ് പ്രവിശ്യാ മേധാവി മുഹമ്മദ് റെസാ അമിരിയന്‍ പറഞ്ഞു. ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ കെര്‍മന്‍ഷ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 620 പേരാണ് മരിച്ചത്. 7.3 തീവ്രതയാണ് അന്ന് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: He said there were potential problems with drinking water due to damaged infrastructure in villages, but that it had not yet been necessary to distribute food and tents.
Keywords: World, Iran, Earthquake

Powered by Info News For You

Comments
Post a Comment