യു എ ഇ സൈബര്‍ നിയമത്തില്‍ ഭേദഗതി; കുറ്റകൃത്യങ്ങള്‍ക്ക് 25 വര്‍ഷം വരെ തടവും 4 മില്യണ്‍ ദിര്‍ഹം പിഴയും

ദുബൈ: (www.kvartha.com 12.08.2018) യു എ ഇയില്‍ സൈബര്‍ നിയമത്തില്‍ ഭേദഗതി വരുത്തി. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഉത്തരവിറക്കിയത്. 2012ലെ സൈബര്‍ നിയമത്തിലെ 26, 28, 42 വകുപ്പുകളാണ് ഭേദഗതി ചെയ്തത്.

ഭേദഗതി അനുസരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് 25 വര്‍ഷം വരെ തടവും 4 മില്യണ്‍ വരെ പിഴയും ലഭിക്കാവുന്നതാണ്. ഇന്റര്‍നെറ്റിലൂടെ ഭീകര സംഘടനകളെ പ്രമോട്ട് ചെയ്താല്‍ 25 വര്‍ഷം വരെ തടവും 2 മുതല്‍ 4 മില്യണ്‍ ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. വിദ്വേഷം വളര്‍ത്തിയാല്‍ അഞ്ച് വര്‍ഷത്തില്‍ കുറയാതെ തടവും 5 ലക്ഷം മുതല്‍ ഒരു മില്യണ്‍ ദിര്‍ഹം വരെ പിഴയുമാണ് വിധിക്കുക.

Gulf, UAE, Cyber crime

സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന വിദേശീയവരെ നാടുകടത്താനും ഉത്തരവുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: President His Highness Sheikh Khalifa bin Zayed Al Nahyan issued Emiri Decree No. 02 of 2018 amending the UAE Cybercrimes Law.

Keywords: Gulf, UAE, Cyber crime


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?