വിഭവങ്ങള്‍ ഇവിടെയും എത്തിക്കാം: ജില്ലയില്‍ മൂന്ന് സംഭരണ കേന്ദ്രങ്ങള്‍ 24മണിക്കൂര്‍ പ്രവര്‍ത്തിക്കും
കാസര്‍കോട് (www.evisionnews.co): പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നുള്ള സാധനസാമഗ്രികള്‍ ശേഖരിക്കുന്നതിനായി കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്ന് വിഭവ സംഭരണ കേന്ദ്രങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. കാസര്‍കോട് ഗവ: കോളജ്, പടന്നക്കാട് കാര്‍ഷിക കോളജ്, തൃക്കരിപ്പൂര്‍ ഗവ: പോളിടെക്‌നിക്ക് കോളജ് എന്നിവിടങ്ങളിലാണ് വിഭവ സമാഹരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മംഗലാപുരം ഭാഗത്ത് നിന്നുള്ളവര്‍ക്ക് സാധനങ്ങള്‍ നല്‍കുന്നതിനായി മംഗലാപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തില്‍ ഒരു സബ്-സെന്ററും പ്രവര്‍ത്തന സജ്ജമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗവ. കോളജ് കാസര്‍കോട്- വി. ശ്രീകുമാര്‍ (ഡെപ്യൂട്ടി തഹസില്‍ദാര്‍) 9446075557, പടന്നക്കാട് കാര്‍ഷിക കോളജ്- എ. പവിത്രന്‍ (ഡെപ്യൂട്ടി തഹസില്‍ദാര്‍) 9497604200, ഗവ. പോളി ടെക്‌നിക്ക് തൃക്കരിപ്പൂര്‍ - ഇ.വി. വിനോദ് (ഡെപ്യൂട്ടി തഹസില്‍ദാര്‍) 8547605905.

Powered by Info News For You

Comments
Post a Comment