രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; ഡോളറുമായുള്ള നഷ്ടം 23 പൈസ
മുംബൈ: (www.kvartha.com 30.08.2018) രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. യുഎസ് ഡോളറുമായുള്ള വിനിമയ നിരക്കില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തി. വ്യാഴാഴ്ച വ്യാപാരത്തിനിടെ 23 പൈസയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 70.82 രൂപയാണ് നിലവിലെ ഡോളറുമായുള്ള വിനിമയ നിരക്ക്.
കഴിഞ്ഞ ദിവസം ഒരു ഡോളറിന് 70.47 രൂപ എന്ന നിലയിലായിരുന്നു വ്യാപാരം ആരംഭിച്ചത്. എന്നാല്‍ 70.59 രൂപ എന്ന നിലയിലായിരുന്നു ക്ലോസ് ചെയ്തത്. 49 പൈസയുടെ നഷ്ടവുമായി 70. 59 രൂപയില്‍ ക്ലോസ് ചെയ്ത വ്യാപാരത്തില്‍ 23 പൈസ നഷ്ടം രേഖപ്പെടുത്തിയാണ് രൂപയുടെ മൂല്യം 70.82 ല്‍ എത്തിയത്. ഒരു ഡോളറിന് 70.82 രൂപയെന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതോടെ ഡോളറിന്റെ ആവശ്യം കൂടിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indian rupee touches new record low against the dollar, UAE dirham, Mumbai, News, Business, Trending, National.

Powered by Info News For You

Comments
Post a Comment