മഴക്കെടുതി: കോഴിക്കോട് ജില്ലയില്‍ മാത്രം 228 കോടിയുടെ നാശനഷ്ടമെന്ന് പ്രാഥമിക കണക്ക്

കോഴിക്കോട്: (www.kvartha.com 13.08.2018) കേരളം പ്രളയക്കെടുതിയില്‍ അകപ്പെട്ടതോടെ സംസ്ഥാനത്ത് വന്‍ നാശനഷ്ടം. കോഴിക്കോട് ജില്ലയില്‍ മാത്രം ഇതുവരെ 228 കോടിയുടെ നാശനഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക കണക്ക്. ജില്ലയില്‍ 92 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നപ്പോള്‍ 2,577 വീടുകള്‍ ഭാഗികമായി തകര്‍ന്നതായും റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. സമാനതകളില്ലാത്ത കാലവര്‍ഷക്കെടുതിയെ നേരിടുന്നതിന് ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം റവന്യുമന്ത്രി അറിയിച്ചു.

ജൂണ്‍ മുതലുളള കണക്കനുസരിച്ചാണ് 228 കോടിയുടെ നാശനഷ്ടം കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലെ കണക്ക് കൂടി വരുമ്പോള്‍ നഷ്ടം വര്‍ധിക്കുമെന്ന് മന്ത്രി പറഞ്ഞു. ദിവസങ്ങളോളം പെയ്ത ശക്തമായ മഴയ്ക്ക് ശേഷം കോഴിക്കോട് ജില്ലയില്‍ മഴയ്ക്ക് അല്‍പം ശമനമുണ്ട്. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ കണ്ണപ്പന്‍കുണ്ട് സന്ദര്‍ശിച്ചു.

ദുരിതബാധിതര്‍ കഴിയുന്ന മൈലളളാംപാറ, മണല്‍വയല്‍ സ്‌കൂളുകളിലെ ക്യാമ്പുകളിലെത്തിയ മന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജോര്‍ജ് എം തോമസ് എം എല്‍ എ, ജില്ലാ കളക്ടര്‍ യു വി ജോസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മഴക്കെടുതി വിലയിരുത്താനാണ് അദ്ദേഹം കോഴിക്കോടെത്തിയത്.

കോഴിക്കോട് ജില്ലയില്‍ നിലവില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 293 കുടുംബങ്ങിലെ 1028 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. വയനാട്ടിലേത് ഏറ്റവും വലിയ ദുരന്തമാണെന്നും ദുരിതബാധിതര്‍ക്ക് പരമാവധി സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Kerala, Kozhikode, News, Minister, Rain, Trending, Heavy Rain: Preliminary estimates of loss of Rs 228 crore

Keywords: Kerala, Kozhikode, News, Minister, Rain, Trending, Heavy Rain: Preliminary estimates of loss of Rs 228 crore 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?