മാസപ്പിറവി ദൃശ്യമായി: സൗദിയില്‍ 21ന് ബലിപെരുന്നാള്‍
(www.evisionnews.co) സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ബലി പെരുന്നാള്‍ (ഈദുല്‍ അദ്ഹ) ഈമാസം 21നായിരിക്കുമെന്ന് സൗദി സിവില്‍ സര്‍വീസ് മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച്ച വൈകുന്നേരമാണ് മാസപ്പിറവി ദൃശ്യമായത്. ബലിപെരുന്നാള്‍ പ്രമാണിച്ച് 11ദിവസത്തെ അവധിയാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 16ന് ആരംഭിക്കുന്ന അവധി ആഗസ്റ്റ് 26ഞായറാഴ്ച വരെയാണുള്ളത്. സൗദി അറേബ്യ മോണിറ്ററി അതോറിറ്റിയും സൗദി സ്റ്റോക്ക് എക്സ്ചേഞ്ചുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ബാങ്ക്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഈ ദിവസങ്ങളില്‍ അവധിയായിരിക്കും. ആഗസ്റ്റ് 19 മുതല്‍ 23 വരെ അഞ്ചു ദിവസത്തെ ഔദ്യോഗിക ഈദ് അവധിയാണ് കാബിനറ്റ് യോഗം കുവൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ആഗസ്റ്റ് 16മുതലുള്ള വാരാന്ത്യ അവധി ദിനങ്ങളും ചേര്‍ന്ന് ആഗസ്റ്റ് 25 വരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കും.
Powered by Info News For You
Comments
Post a Comment