ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് ഉദ്ഘാടനം 21ന്
ന്യൂഡല്‍ഹി:(www.kvartha.com 07/08/2018) ദീര്‍ഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് (ഐപിപിബി) ഈ മാസം 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ ധാനകാര്യ സേവനങ്ങള്‍ എത്തിക്കുന്നതിലായിരിക്കും പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് ശ്രദ്ധകേന്ദ്രീകരിക്കുക. രാജ്യത്തെ ഓരോ ജില്ലയിലും പോസ്റ്റ് പേമെന്റ്‌സ് ബാങ്കിന്റെ ഒരു ശാഖയെങ്കിലും ഉണ്ടാകുമെന്നാണ് കേന്ദ്ര ആശയവിനിമയ മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നത വൃത്തങ്ങള്‍ അറിയിക്കുന്നത്. രാജ്യവ്യാപകമായി 650 പേമെന്റ്‌സ് ബാങ്ക് ശാഖകളാണ് തുറക്കുക.
നിലവില്‍ പേമെന്റ്‌സ് ബാങ്കിന്റെ രണ്ട് ശാഖകള്‍ തുറന്നിട്ടുണ്ട്. ബാക്കി 648 ശാഖകള്‍ കൂടി ഉടന്‍ തുറക്കും. ഗ്രാമ പ്രദേശങ്ങളില്‍ ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ വര്‍ഷം അവസാനത്തോടെ 1.55 ലക്ഷം തപാല്‍ ഓഫിസ് ശാഖകളെ ഐപിപിബി സേവനങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഗ്രാമീണ തലത്തില്‍ നേരിട്ട് സ്വാധീനമുള്ള ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയായിരിക്കും ഇതോടെ സൃഷ്ടിക്കപ്പെടുന്നത്. 650 ബ്രാഞ്ചുകളും പോസ്റ്റ് ഓഫിസുകള്‍ക്കു സമീപം 3250 ആക്‌സസ് പോയിന്റുകള്‍ സ്ഥാപിച്ചുകൊണ്ട് ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് ഈ മാസം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഐപിപിബി സിഇഒ സുരേഷ് സേതി കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
11,000 ഗ്രാമിന്‍ ധക് സേവകരിലൂടെയും പോസ്റ്റ്മാന്‍മാരിലൂടെയും ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. പ്രാരംഭ ഘട്ടത്തില്‍ 17 കോടി പോസ്റ്റല്‍ സേവിംഗ്‌സ് എക്കൗണ്ടുകളാണ് ഐപിപിബിക്ക് ഉണ്ടാകുക. ഡിമാന്റ് ഡെപ്പോസിറ്റ് സ്വീകരിക്കുക, റെമിറ്റന്‍സ് സര്‍വീസസ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങളാണ് പേമെന്റ്‌സ് ബാങ്ക് നല്‍കുക. പോസ്റ്റ് ഓഫിസ് സന്ദര്‍ശിച്ചോ മൊബീല്‍ ആപ്പ് വഴിയോ ബാങ്കിടപാടുകള്‍ നടത്താനുള്ള സൗകര്യവും ഉപഭോക്താവിന് ലഭിക്കും.
ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഐഎംപിഎസ് ഇടപാടുകള്‍ നടത്താനുള്ള അനുമതിയും പോസ്റ്റല്‍ പേമെന്റ് ബാങ്കിനുണ്ട്. വ്യക്തികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഒരു ലക്ഷം രൂപ വരെ പേമെന്റ്‌സ് ബാങ്ക് എക്കൗണ്ടില്‍ നിക്ഷേപിക്കാം.
അതേസമയം, മറ്റ് ബാങ്കുകളെ പോലെ വായ്പ നല്‍കാന്‍ പേമെന്റ്‌സ് ബാങ്കുകള്‍ക്ക് അുമതിയില്ല.
രാജ്യത്ത് പേമെന്റ്‌സ് ബാങ്ക് പെര്‍മിറ്റ് ലഭിക്കുന്ന മൂന്നാമത്തെ സംരംഭമാണ് ഐപിപിബി. നേരത്തെ എയര്‍ടെലിനും പേടിഎമ്മിനും ആര്‍ബിഐ പേമെന്റ്‌സ് ബാങ്ക് ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Inauguration, Prime Minister, Narendra Modi,Narendra Modi to launch India Post Payments Bank on 21
Powered by Info News For You

Comments
Post a Comment