ചെങ്ങന്നൂരിന്റെ നില അതീവഗുരുതരം; സിറ്റി പോലീസിന്റെ 20 ഫൈബര്‍ ബോട്ടുകള്‍ സ്ഥലത്തെത്തിക്കുന്നു

എറണാകുളം:(www.kasargodvartha.com 18/08/2018) ചെങ്ങന്നൂരില്‍ പ്രളയക്കെടുതി രൂക്ഷമായി. രക്ഷാ പ്രവര്‍ത്തനത്തിനായി 20 ഫൈബര്‍ ബോട്ടുകള്‍ തിരുവനന്തപുരം സിറ്റി പോലീസ് ചെങ്ങന്നൂരേയ്ക്ക് അയച്ചു. ഇന്ധനം നിറച്ച എന്‍ജിനുകള്‍ അടക്കം ലോറികളിലാണ് ബോട്ടുകള്‍ ചെങ്ങന്നൂരിലേക്കു കൊണ്ടുപോകുന്നത്.

പ്രളയ ബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി 25 ഫൈബര്‍ ബോട്ടുകള്‍ കരസേനതിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച ഇവ ലോറികളിലാണ് തിരുവല്ലയിലേക്കും ചെങ്ങന്നൂരിലേയ്ക്കും എത്തിക്കുന്നത്. തിരുവല്ലയില്‍ 10ഉം ചെങ്ങന്നൂരില്‍ 15ഉം ബോട്ടുകളാണു രക്ഷാ പ്രവര്‍ത്തനത്തിനായി അയക്കുന്നത്.

News, Ernakulam, Kerala, Trending,20 fiber boats sent to Chengannur

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുനല്‍കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നതായി ഫിഷറീസ് മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കമലേശ്വരത്തുള്ള ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും വിഴിഞ്ഞത്തെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലുമാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍: കമലേശ്വരം 0471 2450773, വിഴിഞ്ഞം 0471 2480335

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Ernakulam, Kerala, Trending,20 fiber boats sent to Chengannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?