മുമ്പ് നമുക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചവര്‍ ഇന്ന് മാടിവിളിക്കുന്നു; 2022ല്‍ ബഹിരാകാശത്ത് മൂവര്‍ണ കൊടി പാറും: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: (www.kvartha.com 15.08.2018) മുമ്പ് നമുക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചവര്‍ ഇന്ന് മാടിവിളിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോഡി. 2022ലോ കഴിയുമെങ്കില്‍ അതിന് മുമ്പോ ബഹിരാകാശത്തേക്ക് ഇന്ത്യ ആളെ അയയ്ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ശാസ്ത്രജ്ഞരെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുകയാണ്. നൂതന കണ്ടുപിടത്തങ്ങളുടെ മേഖലയില്‍ അവര്‍ നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണ്. പ്രഗത്ഭരും കഴിവുമുള്ള ശാസ്ത്രജ്ഞര്‍ നിര്‍മിക്കുന്ന 'ഗഗനയന്‍' ആയിരിക്കും ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുകയെന്നും അതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ എന്നും മോഡി പറഞ്ഞു.
ലോകത്ത് ഇന്ത്യയുടെ പേര് ഗൗരവമായി കേട്ടുതുടങ്ങിയിട്ടുണ്ട്. പല പ്രധാനപ്പെട്ട സംഘടനകളുടെയും താക്കോല്‍ സ്ഥാനങ്ങളില്‍ ഇന്ത്യാക്കാരുണ്ട്. മുമ്പ് നമുക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചവരാണ് ഇതെന്നും മോഡി വ്യക്തമാക്കി. രാജ്യാന്തര സോളാര്‍ സഖ്യത്തെ നയിക്കുന്നത് ഇന്ത്യയാണെന്ന് പറഞ്ഞ മോഡി, മംഗള്‍യാന്‍ ദൗത്യത്തിന്റെ വിജയത്തെയും വാഴ്ത്തി.

കഴിഞ്ഞ വര്‍ഷം ചരക്ക് സേവന നികുതി (ജി.എസ്.ടി) യാഥാര്‍ഥ്യമാക്കി. ജി.എസ്.ടിയുടെ വിജയത്തിന് കാരണക്കാരായ വ്യവസായ സമൂഹത്തിനും മോഡി നന്ദി രേഖപ്പെടുത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: By 2022, India will launch its first manned space mission: PM Modi promises from Red Fort, New Delhi, News, Politics, Message, Researchers, Video, National.

Powered by Info News For You

Comments
Post a Comment