കേരള റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രണ ചട്ടങ്ങള്‍ (2018) പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം:  (www.kasargodvartha.com 07.08.2018)  കേന്ദ്ര റിയല്‍ എസ്‌റ്റേറ്റ് (നിയന്ത്രണവും വികസനവും) നിയമം 2016 സംസ്ഥാനത്തു നടപ്പാക്കുന്നതിനാവശ്യമായ ചട്ടങ്ങള്‍ രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ ദുഷ്പ്രവണതകളും മാഫിയാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിനും ഗുണഭോക്താക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഈ ചട്ടങ്ങള്‍ സഹായിക്കും.

കേരള റിയല്‍ എസ്‌റ്റേറ്റ് റൂള്‍സ് പ്രകാരം റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ എജന്റുമാരും പ്രമോട്ടര്‍മാരും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റി അതിന്റെ വെബ്‌സൈറ്റില്‍ പ്രൊമോട്ടറുടെ പൂര്‍ണ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തും. ഈ മേഖലയിലെ പ്രൊമോട്ടറുടെ പ്രവൃത്തി പരിചയം, മുമ്പ് പൂര്‍ത്തിയാക്കിയ പ്രോജക്ടുകള്‍, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രോജക്ടുകള്‍, റിയല്‍ എസ്‌റ്റേറ്റ് പ്രോജക്ടുകളുമായി ബന്ധപ്പെട്ട് പ്രൊമോട്ടര്‍ക്കെതിരെ ഉണ്ടായിട്ടുള്ള കോടതി വ്യവഹാരങ്ങള്‍, ഇപ്പോള്‍ വ്യവഹാരങ്ങള്‍ വല്ലതും നിലവിലുണ്ടോ തുടങ്ങിയ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കും. അവര്‍ ഏറ്റെടുത്തിട്ടുള്ള എല്ലാ പ്രോജക്ടുകളുടെയും വിശദവിവരങ്ങള്‍ അതോറിറ്റിയെ അറിയിക്കണം.
Kerala, News, Real Estate, Kerala Real Estate Control Rules (2018) have been published

അതേറിറ്റിയുടെ പക്കല്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു പ്രോജക്ടും മേലില്‍ നടപ്പിലാക്കാന്‍ കഴിയില്ല. ഏജന്റ് /പ്രമോട്ടര്‍ സമര്‍പ്പിക്കുന്ന രേഖകള്‍ പരിശോധിച്ച് തൃപ്തികരമാണെങ്കില്‍ മാത്രമേ അതോറിറ്റി രജിസ്‌ട്രേഷന്‍ അനുവദിക്കുകയുള്ളു. ഓരോ പ്രോജക്ടിന്റെയും വിശദാംശങ്ങളും പ്രമോട്ടറുടെ ട്രാക്ക് റിക്കോര്‍ഡും സാമ്പത്തിക സ്ഥിതിയും ഉള്‍പ്പെടെയുള്ള വിവരങ്ങളും അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാവും. ഓരോ പ്രമോട്ടറും അയാളുടെ പ്രോജക്ടുകളുടെ നിര്‍മാണ പുരോഗതിയും സ്റ്റാറ്റസ് റിപ്പോര്‍ട്ടും മൂന്നുമാസത്തിലൊരിക്കല്‍ അപ്ലോഡ് ചെയ്യേണ്ടതും നിര്‍മാണത്തിനാവശ്യമായ അനുമതി പത്രങ്ങളുടെ വിവരങ്ങള്‍ യഥാസമയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടതുമാണ്.

പ്രമോട്ടര്‍ ഏറ്റടുത്തിട്ടുള്ള ഓരോ പ്രോജക്ടും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനുവേണ്ടി അതോറിറ്റി ആവശ്യപ്പെടുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ പ്രമോട്ടര്‍ ബാദ്ധ്യസ്ഥനാണ്. പ്രൊജക്റ്റ് എത്രകാലം കൊണ്ട് പൂര്‍ത്തിയാകും എന്ന് പ്രൊമോട്ടര്‍ അതോറിറ്റിയ്ക്ക് സത്യവാങ്മൂലം നല്‍കണം. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പ്രമോട്ടറുടെ സാമ്പത്തികസ്ഥിതി, സാങ്കേതിക പരിജ്ഞാനം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അതോറിറ്റിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതോറിറ്റിയുടെ തീരുമാനങ്ങളിന്മേല്‍ അപ്പീല്‍ സ്വീകരിക്കുന്നതിനും അപ്പലേറ്റ് െ്രെടബ്യൂണല്‍ രൂപീകരിക്കുന്നതിനും ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാക്കുന്നതിനും ഈടാക്കുന്ന പലിശനിരക്കുകള്‍ സംബന്ധിച്ചും ചട്ടങ്ങളില്‍ വ്യവസ്ഥകളുണ്ട്.

പുതിയ ചട്ടങ്ങള്‍ അനുസരിച്ച് നിലവില്‍ വരുന്ന അതോറിറ്റിയില്‍ ആര്‍ഇആര്‍ഇ ചെയര്‍മാനും കൂടാതെ രണ്ടില്‍ കുറയാത്ത അംഗങ്ങളും ഉള്‍പ്പെടുന്നു. റിയല്‍ എസ്‌റ്റേറ്റ് രംഗത്തും അനുബന്ധ കേന്ദ്രങ്ങളിലും 20/15 വര്‍ഷത്തില്‍ കുറയാത്ത അനുഭവസമ്പത്തും സേവന മികവുമുള്ളവരെയാണ് യഥാക്രമം ചെയര്‍മാനായും, അംഗങ്ങളായും നിയമിക്കുന്നത്. അതോറിറ്റിയെ നിയമിക്കുന്നതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍ ചെയര്‍മാനും, ഭവനനിര്‍മാണവകുപ്പ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് അര്‍ഹരായവരുടെ പേരുകള്‍ സര്‍ക്കാരിന് ശിപാര്‍ശ ചെയ്യുന്നത്. കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങള്‍ക്ക് യോജിച്ച ഈ ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ ഈ രംഗത്തെ അനാരോഗ്യകരമായ പ്രവണതകള്‍ ഇല്ലാതാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Real Estate, Kerala Real Estate Control Rules (2018) have been published


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?