'എബിവിപിക്കെതിരെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന് കേരള കേന്ദ്രസര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി നേതാവിനെതിരെ പകപോക്കല്‍'; 200 രൂപയുടെ ഗ്ലാസ് പൊട്ടിച്ചതിന് ഗവേഷണ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു; പോലീസ് കേസെടുത്തത് രജിസ്ട്രാറുടെ സമ്മര്‍ദത്തെ തുടര്‍ന്ന്; അറസ്റ്റിലായത് രോഹിത് വെമുലയുടെ സുഹൃത്തും ഹോസ്റ്റല്‍മേറ്റുമായിരുന്ന ദളിത് വിദ്യാര്‍ത്ഥി
കാസര്‍കോട്: (www.kvartha.com 10.08.2018) ക്യാമ്പസില്‍ എബിവിപിക്കെതിരെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന് കേരള കേന്ദ്രസര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി നേതാവിനെതിരെ അധികൃതരുടെ പകപോക്കലെന്ന് ആക്ഷേപം. 200 രൂപയുടെ ഗ്ലാസ് പൊട്ടിച്ചതിന് കേന്ദ്രസര്‍വകലാശാലയിലെ ദളിത് ഗവേഷണ വിദ്യാര്‍ത്ഥി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കാസര്‍കോട് പെരിയയിലുള്ള കേരള കേന്ദ്രസര്‍വകലാശാലയിലാണ് സംഭവം.
അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഎസ്എ) നേതാവും തെലങ്കാന കമ്മം സ്വദേശിയുമായ പി നാഗരാജു (26)വിനെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥിയെ കാഞ്ഞങ്ങാട് സബ് ജയിലിലടച്ചു. വിദ്യാര്‍ത്ഥിക്കെതിരെ രജിസ്ട്രാറുടെ നിരന്തരസമ്മര്‍ദത്തെ തുടര്‍ന്ന് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ദളിത് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ സുഹൃത്തും ഹോസ്റ്റല്‍മേറ്റുമായിരുന്നു നാഗരാജു.
ക്യാമ്പസിലെ ഫയര്‍ ബോക്‌സിന്റെ ഗ്ലാസ് പൊട്ടിച്ചതിനാണ് നാഗരാജുവിനെ പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുപ്പിച്ച് ജയിലിലടച്ചത്. ഇക്കഴിഞ്ഞ ജൂലൈ ഏഴിനായിരുന്നു ഗ്ലാസ് പൊട്ടിച്ച സംഭവം ഉണ്ടായത്. അടുത്തിടെ മാതാവ് മരണപ്പെട്ടതിന് ശേഷം അതിന്റെ ഷോക്കില്‍ നാഗരാജു ഇടക്കിടെ മാനസിക വിഭ്രാന്തി കാണിച്ചിരുന്നു. ഇതിനിടയിലാണ് കൈ കൊണ്ടിടിച്ച് ഗ്ലാസ് പൊട്ടിച്ചത്. സംഭവത്തില്‍ സര്‍വകലാശാല അധികൃതര്‍ വിശദീകരണം തേടിയപ്പോള്‍ നാഗരാജു കുറ്റം സമ്മതിച്ചിരുന്നു. പൊട്ടിയ ഗ്ലാസിന്റെ നഷ്ടപരിഹാരം നല്‍കാമെന്നും അറിയിച്ചിരുന്നുവെങ്കിലും അധികൃതര്‍ ഇതിന് വഴങ്ങാതെ പക പോക്കല്‍ നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
സര്‍വകലാശാലയിലെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവായ നാഗരാജുവിനെതിരെ, എബിവിപിക്കെതിരെയും ബിജെപിക്കെതിരെയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നിസാര സംഭവത്തിന് അധികൃതര്‍ പക പോക്കുകയായിരുന്നുവെന്നാണ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നത്. ക്യാമ്പസിനകത്ത് വെച്ച് തന്നെ തീര്‍ക്കാവുന്ന ഒരു സംഭവത്തെ രാഷ്ട്രീയ പകപോക്കലിന് ഉപയോഗിച്ചത് അധ്യാപകര്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
സംഭവം നടന്ന് ആഴ്ചകള്‍ കഴിഞ്ഞ ശേഷമാണ് നാഗരാജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ ഒരു കാറില്‍ മഫ്ടിയിലെത്തിയ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ക്യാമ്പസില്‍ വെച്ച് നാഗരാജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വൈകീട്ട് തന്നെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയപ്പോള്‍ 1500 രൂപ അടച്ച് ജാമ്യം നല്‍കാന്‍ കോടതി നിര്‍ദേശിച്ചുവെങ്കിലും സര്‍ക്കാര്‍ അഭിഭാഷകനായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അവധിയായതിനാല്‍ പണമടക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായില്ല. ഇനി തിങ്കളാഴ്ച മാത്രമേ പണടമച്ച് നാഗരാജുവിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുകയുള്ളൂ. സര്‍വകലാശാലയിലെ ഭാഷാ ഗവേഷണ വിദ്യാര്‍ത്ഥിയാണ് നാഗരാജു. മൂന്ന് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം ഗവേഷണ പ്രബന്ധം തയ്യാറാക്കുന്ന തിരക്കിനിടയിലാണ് അറസ്റ്റ്.
പൊട്ടിച്ച ഗ്ലാസിന്റെ നഷ്ടപരിഹാരം നാഗരാജുവിന്റെ കോഷന്‍ ഡെപ്പോസിറ്റില്‍ നിന്നും ഈടാക്കി പ്രശ്‌നം പരിഹരിക്കാമായിരുന്നുവെങ്കിലും വിദ്യാര്‍ത്ഥിക്കെതിരെ സര്‍വകലാശാല അധികൃതര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിസാര സംഭവമായതിനാല്‍ പോലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറാവാതിരുന്നതോടെ, പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കേണ്ടിവരുമെന്ന് ബേക്കല്‍ പോലീസിനെ വിളിച്ച് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുയായിരുന്നു. ഇതോടെയാണ് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Periya, Central University, Police, Arrest, Student, Kasaragod, News, Dalit Student arrested for destroyed public asset, University officials against Dalit student in CUK Periya campus
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment