2001ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന ഭൂകമ്പത്തില്‍ സഹായം സ്വീകരിച്ചത് 19 രാജ്യങ്ങളില്‍ നിന്നും അഞ്ച് വിദേശസംഘടനകളില്‍ നിന്നും; കേരളത്തിന് വിദേശസഹായം നിരസിക്കാനുള്ള കാരണം തിരക്കി സോഷ്യല്‍ മീഡിയ
കൊച്ചി: (www.kvartha.com 23.08.2018) പ്രളയദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് നേരെ വിദേശത്തുനിന്നും നീണ്ടുവരുന്ന സഹായഹസ്തങ്ങളെ ഒടിച്ചുകളയുന്ന നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു. 2001ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന ഭൂകമ്പത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേസസഹായം സ്വീകരിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ കേരളത്തിലേക്കുള്ള സഹായങ്ങളെ നരേന്ദ്രമോഡി സര്‍ക്കാര്‍ നിരസിക്കുന്നത് എന്ന ചോദ്യം സോഷ്യല്‍ മീഡിയിയില്‍ ഉയര്‍ന്നുവരുന്നു.
വിദേശത്തുനിന്നും ഫണ്ട് സ്വീകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി പണ്ട് ഗുജറാത്തില്‍ വീരപരിവേഷമണിഞ്ഞ മോദി ഇപ്പോള്‍ കേരളത്തോട് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.
2001 ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന ഭൂകമ്പത്തില്‍ 19 രാജ്യങ്ങളില്‍ നിന്നും അഞ്ച് വിദേശസംഘടനകളില്‍ നിന്നുമായി സഹായം ഏറ്റുവാങ്ങിയിരുന്നു. അഭിമാനക്ഷതം സംഭവിക്കുമെന്ന കാരണത്താലാണ് പ്രധാനമന്ത്രി ഇപ്പോള്‍ വിദേശസഹായങ്ങള്‍ നിരസിച്ചതെങ്കില്‍ പണ്ട് ഈ അഭിമാനബോധമൊന്നും ഉണ്ടായിരുന്നില്ലേയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്.
ഓസ്‌ട്രേലിയ, ബെല്‍ജിയം, കാനഡ, ചൈന, ഗ്രീസ്, ഇസ്രായേല്‍, ഇറ്റലി, കുവൈത്ത്, നെതര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്താന്‍, ബംഗ്ലാദേശ്, സിറിയ, തായ്വാന്‍, ഇംഗ്ലണ്ട്, അമേരിക്ക, യു എ ഇ, വിയറ്റ്‌നാം, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നും അമേരിക്കന്‍ റെഡ് ക്രോസ് ഓഫ് സെന്‍ട്രല്‍ ന്യൂ ജേഴ്‌സി, കെയര്‍ ഇന്റര്‍നാഷണല്‍, ഓക്സ്ലാം, റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രെസന്റ് മൂവ്‌മെന്റ്്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍(ഡബ്ല്യു എച്ച് ഒ) എന്നീ വിദേശസംഘടനകളില്‍ നിന്നുമാണ് അന്ന് ഗുജറാത്തിലെ മോദിസര്‍ക്കാര്‍ സഹായം സ്വീകരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Trending, Flood, PM, Narendra Modi, Social Network, National, Gujarath earthquake in 2002, Kerala floods; Modi government denies foreign assistance; Protest in peak

Powered by Info News For You

Comments
Post a Comment