പച്ചമുളകിന് 200 രൂപ, ഉരുളക്കിഴങ്ങിന് 120 രൂപ; കടക്കാരനെ പൂട്ടിച്ച് സാധനങ്ങള്‍ ക്യാമ്പില്‍ കൊടുപ്പിച്ചു

കോട്ടയം: (www.kvartha.com 22.08.2018) പ്രളയക്കെടുതിക്കിടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കിയ തെങ്ങണയിലെ കടക്കാരന് കിട്ടിയത് എട്ടിന്റെ പണി. പച്ചമുളകിന് 200 രൂപ, ഉരുളക്കിഴങ്ങിന് 120 രൂപ എന്നിങ്ങനെ വില വര്‍ധിപ്പിച്ച് വില്പന നടത്തിയത് നാട്ടുകാര്‍ ചോദ്യം ചെയ്തു. കടക്കാരനും നാട്ടുകാരുമായുള്ള വാക്കു തര്‍ക്കം കൈയ്യാംകളിയില്‍ വരെ എത്തി.

ഇതിനിടെ ആരോ കടക്കാരനെ മര്‍ദിച്ചെന്ന ആരോപണമുണ്ടായി. ഇതോടെ കടക്കാരന്‍ പോലീസിനെ വിളിച്ചു. പോലീസ് എത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ദുരിതത്തിനിടെ വിലകൂട്ടി വില്‍പന നടത്തിയതാണ് പ്രശ്‌നത്തിന് കാരണമെന്നു മനസിലായത്.

Vegetable price rise in floods area, Kottayam, News, Flood, Rain, Police, Allegation, Increased, Price, Kerala

ഉടനെ കടയിലുണ്ടായിരുന്ന പച്ചക്കറി സാധനങ്ങള്‍ മുഴുവന്‍ തൊട്ടടുത്ത ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്കാന്‍ നിര്‍ദേശിച്ച് പോലീസ് കട പൂട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vegetable price rise in floods area, Kottayam, News, Flood, Rain, Police, Allegation, Increased, Price, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?