രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ജയം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത് 20 വോട്ടുകള്‍ക്ക്
ന്യൂഡല്‍ഹി: (www.kvartha.com 09.08.2018) രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ജെഡിയുവിലെ ഹരിവംശ് നാരായണ്‍ സിങ്ങിനു വിജയം. സംയുക്ത പ്രതിപക്ഷത്തിന്റെ പ്രതിനിധിയായി മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി കെ ഹരിപ്രസാദിനെ 20 വോട്ടുകള്‍ക്കാണ് ഹരിവംശ് നാരായണ്‍ സിങ് പരാജയപ്പെടുത്തിയത്. ഹരിവംശ് നാരായണ്‍ സിങ് 125 വോട്ട് നേടിയപ്പോള്‍ ഹരിപ്രസാദിനു 105 വോട്ടുകളാണ് ലഭിച്ചത്. വ്യാഴാഴ്ച രാവിലെ ആയിരുന്നു വോട്ടെടുപ്പ്.
അവസാന നിമിഷം വരെ ആര്‍ക്കു വോട്ടുചെയ്യുമെന്ന കാര്യം 'സസ്‌പെന്‍സ്' ആക്കി നിലനിര്‍ത്തിയ ഒഡിഷയിലെ ബിജു ജനതാദള്‍ (ബിജെഡി) ഒടുവില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണച്ചതാണ് നിര്‍ണായകമായത്. ഇടയ്ക്ക് ഇടഞ്ഞുനിന്ന ശിവസേന, അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കു പിന്നില്‍ ഉറച്ചുനിന്നതും തെലുങ്കുദേശം പാര്‍ട്ടിയുടെ (ടിആര്‍എസ്) പിന്തുണ ലഭിച്ചതും ഹരിവംശ് നാരായണ്‍ സിങ്ങിനു തുണയായി.
കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്‍മേല്‍ നടന്ന വോട്ടെടുപ്പിനുശേഷം ഭരണപക്ഷവും പ്രതിപക്ഷവും വീണ്ടും നേര്‍ക്കുനേര്‍ നടത്തിയ പോരാട്ടമായിരുന്നു രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്നിട്ടുകൂടി തങ്ങളുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനായത് ബിജെപിക്കും എന്‍ഡിഎയ്ക്കും ആത്മവിശ്വാസം പകരും.
കോണ്‍ഗ്രസ് എംപിയായിരുന്ന പി.ജെ.കുര്യന്‍ ജൂലൈ ഒന്നിന് വിരമിച്ചതിനെ തുടര്‍ന്നാണ് ഉപാധ്യക്ഷ സ്ഥാനത്ത് ഒഴിവുവന്നത്. ഹരിവംശ് നാരായണ്‍ സിങ്ങിന്റെ തെരഞ്ഞടുപ്പോടെ രാജ്യസഭയുടെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളില്‍ എന്‍ഡിഎ പ്രതിനിധികളെത്തി. ഉപരാഷ്ട്രപതി കൂടിയായ എം.വെങ്കയ്യ നായിഡുവാണ് രാജ്യസഭാ അധ്യക്ഷന്‍.
മൂന്നു തവണയൊഴികെ നാളിതുവരെ ഉപാധ്യക്ഷപദവി കോണ്‍ഗ്രസ് അംഗത്തിനാണു ലഭിച്ചിരുന്നത്. ഉപാധ്യക്ഷ സ്ഥാനം ഭരണഘടനാ പദവിയാണ്. 1952 മുതല്‍ 2012 വരെ മൊത്തം 19 തവണയാണു രാജ്യസഭ ഉപാധ്യക്ഷനെ തെരഞ്ഞെടുത്തത്. അതില്‍ 14 തവണയും മത്സരമില്ലായിരുന്നു. 1992 ജൂലൈയില്‍ കോണ്‍ഗ്രസിലെ നജ്മ ഹെപ്തുള്ളയാണു മത്സരിച്ചു ജയിച്ച് ഉപാധ്യക്ഷയായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP-led NDA candidate Harivansh Narayan Singh elected new Rajya Sabha deputy Chairman, News, Politics, Election, Rajya Sabha Election, Congress, NDA, National.

Powered by Info News For You

Comments
Post a Comment