കൊയിലാണ്ടിയില്‍ 2 വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍തട്ടി മരിച്ചനിലയില്‍

കോഴിക്കോട്: (www.kvartha.com 02.08.2018) കൊയിലാണ്ടിക്കു സമീപം മൂടാടി വെള്ളറക്കാട്ട് ട്രെയിന്‍ തട്ടി രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. കുറുവങ്ങാട് ഐടിഐയില്‍ പഠിക്കുന്ന നടുവണ്ണൂര്‍ കാവില്‍ സ്വദേശി ഒറ്റപുരക്കല്‍ അബ്ദുള്‍ ഹമീദിന്റെ മകള്‍ ഫഹ്മിദ (20), കൊയിലാണ്ടി മൂടാടി സ്വദേശി വില്ല ഹില്‍ ബസാറില്‍ റോബര്‍ട്ട് റോഷന്റെ മകന്‍ റിജോ റോബര്‍ട്ട് (20) എന്നിവരെയാണു ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം.

ITI boy, girl found dead after being hit by train in Kozhikode, Kozhikode, News, Local-News, Dead Body, Railway Track, Train, Missing, Complaint, Probe, Hospital, Students, Kerala

ഫഹ്മിദയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കള്‍ ബുധനാഴ്ച രാത്രി പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസിന്റെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ കൊയിലാണ്ടി ഗവ. ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ITI boy, girl found dead after being hit by train in Kozhikode, Kozhikode, News, Local-News, Dead Body, Railway Track, Train, Missing, Complaint, Probe, Hospital, Students, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?