സ്‌കൂള്‍ വാഗ്ദാനം ചെയ്ത് 19 ലക്ഷം തട്ടിയതായി പരാതി; പോലീസ് കേസെടുത്തു
ചെറുവത്തൂര്‍: (www.kasargodvartha.com 28.08.2018) സ്‌കൂള്‍ വില്‍പ്പന നടത്താമെന്ന് എഗ്രിമെന്റ് നല്‍കി 19 ലക്ഷം രൂപ തട്ടിയെടുത്തതായി കേസ്. ഹൊസ്ദുര്‍ഗിലെ കൃഷ്ണന്‍നായരുടെ മകള്‍ ടി വി സീനയുടെ പരാതിയില്‍ കൊടക്കാട് എഎല്‍പി സ്‌കൂള്‍ മാനേജര്‍ ശങ്കരനാരായണ വാര്യര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
2016 മാര്‍ച്ച് അഞ്ചിനാണ് കൊടക്കാട്ടെ സ്വത്ത് ബ്രോക്കര്‍ സുകുമാരന്‍ മുഖേന സീനയും സ്‌കൂള്‍ മാനേജര്‍ ശങ്കരനാരായണ വാര്യറും എഗ്രിമെന്റുണ്ടാക്കിയത്. ഒരു കോടി 80 ലക്ഷം രൂപക്കാണ് സ്‌കൂളും ഒന്നേ മുക്കാല്‍ ഏക്കര്‍ സ്ഥലവും സീനക്ക് നല്‍കാമെന്ന് കരാറുണ്ടാക്കിയത്. ഇതില്‍ 19 ലക്ഷം രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തു.
പിന്നീട് ആറുലക്ഷം രൂപ മുടക്കി സ്‌കൂള്‍ സീനയുടെ നേതൃത്വത്തില്‍ നവീകരിക്കുകയും ചെയ്തു. ഇതിനകം കാല്‍ക്കോടിയോളം രൂപ സ്‌കൂളിനായി സീനക്ക് ചെലവഴിക്കേണ്ടി വന്നു. എന്നാല്‍ പിന്നീട് എഗ്രിമെന്റ് പ്രകാരം സ്‌കൂള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ മാനേജരായ ശങ്കരനാരായണ വാര്യര്‍ തയ്യാറായില്ല. തുടര്‍ന്നാണ് സീന പരാതിയുമായി പോലീസിലെത്തിയത്. സീനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശങ്കരനാരായണ വാര്യര്‍ക്കെതിരെ വഞ്ചനാകുറ്റം ചുമത്തി പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Cheruvathur, School, Cheating, Cash, Police, Case, Cheating; Police case registered.

Powered by Info News For You

Comments
Post a Comment