അഞ്ചു ജില്ലകളില്‍ ഉരുള്‍പൊട്ടല്‍: ഇന്നു മാത്രം 18 മരണം, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം
കേരളം (www.evisionnews.co): അഞ്ചുജില്ലകളില്‍ വീണ്ടും ഉരുള്‍പൊട്ടി. കോട്ടയം, തൃശൂര്‍, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടിയത്. കോട്ടയം വെള്ളികുളം ടൗണില്‍ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. തൃശൂര്‍ വെറ്റിലപ്പാറയില്‍ ഒരാളും തൃശൂര്‍ പൂമലയില്‍ മണ്ണിടിച്ചിലില്‍ വീടുതകര്‍ന്ന് രണ്ടുപേരും മരിച്ചു.
മലപ്പുറം ഊര്‍ക്കടവില്‍ വീടിന്റെ മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണ് രണ്ടുകുട്ടികള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. ഫാത്തിമ ഹിശാന (രണ്ടു വയസ്), തന്‍ഹ (അഞ്ച്) എന്നിവരാണ് മരിച്ചത്. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കല്പിനിയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പെട്ട് ഒരു കുട്ടി മരിച്ചു. കല്പിനി തയ്യില്‍ പ്രകാശന്റെ മകന്‍ പ്രവീണ്‍ (10) ആണ് മരിച്ചത്. ഗോപാലന്‍ (74), മകന്‍ പ്രകാശന്‍ (45), പ്രകാശന്റെ ഭാര്യ ബിന്ദു (40) മക്കളായ പ്രബിന (11), പ്രിയ (ഏഴ്) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കെടുതിയുണ്ടായ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനവും ഊര്‍ജിതമായി തുടരുകയാണ്.
Powered by Info News For You

Comments
Post a Comment