പരിശുദ്ധ ഹജ്ജിന് പരിസമാപ്തി; ഇന്ത്യയില്‍ നിന്നും ഇത്തവണ പോയത് 1,75,000 ഹാജിമാര്‍
മനാമ: (www.kvartha.com 24.08.2018) പുണ്യങ്ങള്‍ നിറഞ്ഞ പരിശുദ്ധ ഹജ്ജിന് പരിസമാപ്തിയായി. കര്‍മങ്ങളെല്ലാം പൂര്‍ത്തീകരിച്ച് തീര്‍ഥാടകര്‍ മിനായോട് വിടപറഞ്ഞു. മിനായില്‍നിന്നും മടങ്ങുന്നവര്‍ ഹറമില്‍ പോയി കഅ്ബ പ്രദക്ഷിണവും കഴിഞ്ഞതോടെ ഹജ്ജിന് പര്യവസാനമായി.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരടക്കം വലിയൊരു ഭാഗം തീര്‍ഥാടകര്‍ മൂന്നാം ദിവസത്തെ ജംറയിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി വ്യാഴാഴ്ച തന്നെ മടങ്ങിയിരുന്നു. മസ്ജിദുല്‍ ഹറമിലേക്കുള്ള വഴികളിലും ഹറമിലും ഉണ്ടാകാവുന്ന തിരക്ക് കണക്കിലെടുത്തും നാലാം ദിവസത്തെ കല്ലേറ് കര്‍മങ്ങള്‍ ചെയ്യാനും വേണ്ടി നിരവധിപേര്‍ മിനയില്‍ തങ്ങിയിരുന്നു. ഇവര്‍ വെള്ളിയാഴ്ച കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ചു.
ഇന്ത്യയില്‍നിന്നും 1,75,025 തീര്‍ഥാടകരാണ് ഇത്തവണ മക്കയിലെത്തിയത്. 23.71 ലക്ഷം പേര് ഈ വര്‍ഷം ഹജ്ജിനെത്തി. ഇതില്‍ 17.58 ലക്ഷം പേര് വിദേശത്തു നിന്നും ബാക്കി ആഭ്യന്തര ഹാജിമാരും ആണ്. ഇന്ത്യയില്‍ നിന്ന് 1,28,154 തീര്‍ഥാടകര്‍ ഹജ് കമ്മിറ്റി വഴി എത്തിയവരാണ്. കേരളത്തില്‍ നിന്നും 11,689 തീര്‍ഥാടകര്‍ ഹജ്ജിനെത്തി. 27 മുതല്‍ ഇന്ത്യന്‍ ഹാജിമാര്‍ മടക്കയാത്ര തുടങ്ങും.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നും കൂടുതല്‍ ഹാജിമാരെത്തിയ വര്‍ഷമാണിത്. എങ്കിലും പരാതികള്‍ക്കിടയില്ലാത്തവിധം ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയ സൗദി അധികൃതരുടേയും ഇന്ത്യന്‍ ഹജ്ജ് മിഷന്റെയും സേവനങ്ങള്‍ പ്രശംസനീയമാണെന്ന് ഇന്ത്യന്‍ ഹജ്ജ് സൗഹൃദ സംഘത്തലവന് ഡോ. സെയ്ദ് മുഹമ്മദ് അമ്മാര്‍ റിസ് വിയും ഉപമേധാവി ജമാല്‍ സിദ്ദീഖിയും പറഞ്ഞു.
ഹാജിമാരുടെ സേവനത്തിന് ഇന്ത്യയില്‍ നിന്ന് 600 ഉദ്യോഗസ്ഥരാണ് ഡപ്യൂട്ടേഷനില്‍ എത്തിയത്. ഹാജിമാരുടെ വര്‍ധനവിന് ആനുപാതികമായി ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വര്ധനയുണ്ടാവേണ്ടതുണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും. നിരക്കില്‍ വര്‍ധനയില്ലാതെ സൗകര്യങ്ങള്‍ കുറേക്കൂടി വിപുലപ്പെടുത്താനുള്ള നിര്‍ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ മുന്‍പാകെ നല്‍കുമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു തീര്‍ഥാടകര്‍ ഒഴുകിയെത്തിയെങ്കിലും യാതൊരു പ്രയാസവും കൂടാതെ മുഴുവന്‍ കര്‍മ്മങ്ങളും സുഗമമായി നടത്താന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സൗദി ഹജ്ജ് - ഉംറ മന്ത്രാലയവും മക്ക അതോറിറ്റിയും. വിവിധ വിഭാഗങ്ങള്‍ ഹജ്ജിനു ശേഷം ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താ സമ്മേളനം നടത്തിയാണ് സന്തോഷം പങ്കുവെച്ചത്.
മക്ക അമീറും സൗദി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും മിനയില്‍ വാര്‍ത്താസമ്മേളനം നടത്തി ഹജ്ജ് പരിപൂര്‍ണ വിജയമായിരുന്നുവെന്ന് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Hajj, Gulf, Saudi Arabia, News, Hajj 2018 ends

Powered by Info News For You

Comments
Post a Comment