ടാങ്കര്‍ ലോറി മറിഞ്ഞ് 1.75ലക്ഷം നഷ്ടം: കെ.എസ്.ടി.പിയുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട് (www.evisionnews.co): കെ.എസ്.ടി.പി പാതയില്‍ ഹൊസ്ദുര്‍ഗ് സ്മൃതി മണ്ഡപത്തിന് സമീപം ടാങ്കര്‍ ലോറി മറിഞ്ഞ് കെ.എസ്.ടി.പിക്ക് ഒന്നേ മുക്കാല്‍ ലക്ഷത്തോളം രൂപയുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ പൊലിസ് കേസെടുത്തു. കെ.എസ്.ടി.പിയുടെ പരാതിയില്‍ കെ.എ 01 എ.ഡി 3987 നമ്പര്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി സുധാകര(45)നെതിരെയാണ് കെ.എസ്.ടി.പി സൈറ്റ് എഞ്ചിനീയര്‍ വെള്ളിക്കോത്ത് സ്വദേശി വേണു ഗോപാലിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തത്. ജുലൈ ഒന്നിന് പുലര്‍ച്ചെയാണ് കണ്ണൂരില്‍ ഗ്യാസ് ഇറക്കിയ ശേഷം മാംഗ്ലൂരിലേക്ക് പോകു മ്പോഴാണ് പുലര്‍ച്ചെ 4.45ന് എതിരെ വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ട് ടാങ്കര്‍ ലോറി മറിഞ്ഞത്.

അപകടത്തില്‍ കെ.എസ്.ടി.പി റോഡരികില്‍ സ്ഥാപിച്ച സോളാര്‍ ലൈറ്റ്, പാനല്‍ തുടങ്ങിയവ തകര്‍ന്ന് ഒന്നേക്കാല്‍ ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. അന്ന് ഈ തുക നല്‍കാമെന്ന് ഒത്തു തീര്‍പ്പാക്കിയിട്ടുണ്ടായിരുന്നുവെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും തുക നല്‍കാത്തതി നെ തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയത്.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?