റിയാസ് മൗലവി വധം: വിചാരണ തീയ്യതി 16ന് പ്രഖ്യാപിക്കും

കാസര്‍കോട്: (https://ift.tt/2M6MAmR) പഴയ ചൂരിയിലെ മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തീയ്യതി ഓഗസ്റ്റ് 16ന് കോടതി പ്രഖ്യാപിക്കും. 2017 മാര്‍ച്ച് 20 ന് രാത്രി 12.30 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. കുടക് ഹൊഡബ സ്വദേശിയായ റിയാസ് മൗലവിലെ ചൂരിയിലെ പള്ളിക്ക് സമീപത്തെ താമസസ്ഥലത്തു കയറി മൂന്നംഗ സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
Murder-case, Kasaragod, Court, Accused, News, Riyas Moulavi murder; Announcement of Trial date on 16th

കേളുഗുഡ്ഡയിലെ എസ് നിതിന്‍(18), സണ്ണകൂഡ്ലുവിലെ എന്‍ അഖിലേഷ് (25), കേളുഗുഡ്ഡെ അയ്യപ്പ നഗറിലെ എസ് അജേഷ് എന്ന അപ്പു(20) എന്നിവരാണ്് കേസിലെ പ്രതികള്‍. ഇവരെ സംഭവം നടന്ന് രണ്ടാം ദിവസം തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തണമെന്ന റിയാസ് മൗലവിയുടെ ബന്ധുക്കളുടെ ഹരജിയില്‍ വിചാരണ കോടതിക്ക് തീരുമാനം കൈകൊള്ളാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി തീരുന്ന 16 ന് വിചാരണ തീയതി തീരുമാനിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Murder-case, Kasaragod, Court, Accused, News, Riyas Moulavi murder; Announcement of Trial date on 16th


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?