ദുരിതപെയ്ത്ത് തുടരുന്നു: 16 മരണം; അഞ്ചുജില്ലകളില്‍ ഉരുള്‍പൊട്ടല്‍: രണ്ടുദിവസം തുടരും
കേരളം (www.evisionnews.co): സംസ്ഥാനത്ത് നാശംവിതച്ച് കനത്ത മഴ തുടരുന്നു. ഇടുക്കിയില്‍ പത്തു പേരടക്കം മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് നഷ്ടമായത് 16 ജീവനുകള്‍. പാലക്കാട്, മലപ്പുറം, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടി. ഇടുക്കിയിലെ അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം പത്ത് പേര്‍ മരിച്ചു. അതേസമയം, മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള ചെട്ടിയാമ്പാറയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. വയനാടും ഒരാള്‍ മരിച്ചതായാണ് സൂചന. മടിക്കേരിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേരെ കാണാതായി. മലപ്പുറത്ത് അഞ്ചിടത്ത് ഉരുള്‍പൊട്ടലുണ്ടായി.
ദുരിതമനുഭവിക്കുന്ന ജില്ലകളില്‍ സൈന്യത്തിന്റെ സഹായം തേടി. അതിനിടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേരും. ദേശീയ ദുരന്ത നിവാരണ സേന കോഴിക്കോട്ടേക്ക് തിരിച്ചു. ഒഡീഷ തീരത്തുള്ള ന്യൂനമര്‍ദ്ദമാണ് മഴ കനക്കാന്‍ കാരണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കരുതപ്പെടുന്നത്. മഴയ്ക്ക്പുറമെ വ്യാപക മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജില്ലകളിലെ കലക്ടര്‍മാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
Powered by Info News For You

Comments
Post a Comment