മണിക്കൂറുകളോളം നീളുന്ന ഫോണ്‍വിളി ഉറക്കത്തിന് തടസമാകുന്നു; 16കാരന്‍ സഹോദരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

മുംബൈ: (www.kvartha.com 29.08.2018) മണിക്കൂറുകളോളം നീളുന്ന ഫോണ്‍വിളി ഉറക്കത്തിന് തടസമാകുന്നതിനെ തുടര്‍ന്ന് 16കാരന്‍ സഹോദരിയെ ഷാളുപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വസായിക്ക് സമീപം ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.

മണിക്കൂറുകളോളം നീളുന്ന ഫോണ്‍വിളി കാരണം മിക്ക രാത്രികളിലും ഉറക്കം നഷ്ടപ്പെടുന്നതില്‍ പ്രകോപിതനായാണ് താന്‍ കൃത്യം നിര്‍വഹിച്ചതെന്ന് സഹോദരന്‍ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു.

Minor boy in Mumbai’s Vasai strangles sister to death for disturbing his sleep, Mumbai, News, Crime, Criminal Case, Maharashtra, Phone call, Police, Friends, Arrest, Dead Body, National

പത്തൊമ്പതുകാരിയായ പെണ്‍കുട്ടി ഉച്ചയ്ക്കും രാത്രി ഏറെ വൈകിയും സുഹൃത്തുമായി നീണ്ട ഫോണ്‍ സംഭാഷണങ്ങളില്‍ മുഴുകിയിരുന്നു. കുട്ടികളുടെ അമ്മ ബോറിവാലിയിലെ വീടുകളില്‍ ജോലി ചെയ്തു വരികയാണ്. അച്ഛന്‍ കഴിഞ്ഞ രണ്ടുമാസമായി സ്വദേശമായ ജല്‍ഗാവിലാണ്.

സഹോദരീ- സഹോദരന്മാര്‍ തമ്മില്‍ നിരന്തരം വഴക്കുണ്ടാവുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം ആണ്‍കുട്ടി മൃതദേഹം മറവു ചെയ്യാന്‍ നാലു സുഹൃത്തുക്കളുടെ സഹായവും തേടിയിരുന്നു. വീട്ടില്‍ നിന്നുള്ള ബഹളം ശ്രദ്ധിച്ച അയല്‍ക്കാരി ജനലിലൂടെ നോക്കിയപ്പോള്‍ കിടക്കയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടു. തുടര്‍ന്നാണ് പോലീസിനെ വിവരമറിയിച്ചത്.

കുട്ടിയെ വാലിവ് പോലീസ് അറസ്റ്റു ചെയ്ത് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം ബിവന്തിയിലെ റിമാന്‍ഡ് ഹോമിലയച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്. കൊലയ്ക്കുപയോഗിച്ച ഷാള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 302, 201 വകുപ്പുകള്‍ പ്രകാരമാണ് കുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Minor boy in Mumbai’s Vasai strangles sister to death for disturbing his sleep, Mumbai, News, Crime, Criminal Case, Maharashtra, Phone call, Police, Friends, Arrest, Dead Body, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?