ഏഷ്യന്‍ ഗെയിംസ്; 16കാരനിലൂടെ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണ്ണം; റെക്കോര്‍ഡ് തിളക്കത്തില്‍ വിസ്മയിപ്പിച്ച് സൗരഭ് ചൗധരി
ജക്കാര്‍ത്ത: (www.kvartha.com 21.08.2018) ഏഷ്യന്‍ ഗെയിംസില്‍ 16കാരനിലൂടെ ഇന്ത്യയയുടെ മൂന്നാം സ്വര്‍ണ്ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിംഗില്‍ സൗരഭ് ചൗധരിയാണ് ഇന്ത്യയെ സ്വര്‍ണ്ണമണിയിച്ചത്. ഗെയിംസ് റെക്കാഡോടെയാണ് സൗരഭിന്റെ നേട്ടം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ തന്നെ അഭിഷേക് വര്‍മ്മ വെങ്കലമണിഞ്ഞു. അപൂര്‍വി ചന്ദേല-രവി കുമാര്‍ കൂട്ടുകെട്ടും, ദീകപ് കുമാറും ഇന്ത്യയ്ക്കായി നേരത്തെ ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയിരുന്നു. ഇതോടെ ഷൂട്ടിംഗ് പോയന്റില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലായി.
വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫൊഗട്ട് ഇന്നലെ സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ ജപ്പാന്‍ താരം യൂകി ഇറിയെ 6-2ന് വീഴ്ത്തിയാണ് ഇരുപത്തിനാലുകാരിയായ ഫൊഗട്ട് ഇന്ത്യയുടെ രണ്ടാം സ്വര്‍ണമെഡല്‍ ജേതാവായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, India, News, Gold, Asian Games, Sourabh Chowdhari, Shooting, Saurabh Clinches 3rd Gold For India

Powered by Info News For You

Comments
Post a Comment