റിയാസ് മൗലവി വധം: വിചാരണ തിയതി 16ന് പ്രഖ്യാപിക്കും

Image result for riyas moulaviകാസര്‍കോട് (www.evisionnews.co): പഴയചൂരി മദ്രസ അധ്യാപകനും കുടക് ഹൊഡബ സ്വദേശിയുമായ റിയാസ് മൗലവി (32)യെ താമസ സ്ഥലത്ത് കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ തീയിതി 16ന് കോടതി പ്രഖ്യാപിക്കും. 2017 മാര്‍ച്ച് 20നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രതികളെ കണ്ണൂര്‍ ഐ.ജി മഹിപാല്‍ യാദവ്, കണ്ണൂര്‍ ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ഡോ. എ ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തിരുന്നു. കേളുഗുഡ്ഡയിലെ എസ്. നിതിന്‍(18), സണ്ണകൂഡ്ലുവിലെ എന്‍ അഖിലേഷ് (25), കേളുഗുഡ്ഡെ അയ്യപ്പ് നഗറിലെ എസ് അജേഷ് എന്ന അപ്പു(20) എന്നിവരാണ്് അറസ്റ്റിലായത്.
 
പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്ന റിയാസ് മൗലവിയുടെ ബന്ധുക്കളുടെ ഹരജിയില്‍ വിചാരണ കോടതിക്ക് തീരുമാനം കൈകൊള്ളാമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് പ്രതികളുടെ റിമാന്റ് കാലാവധി തീരുന്ന 16ന് വിചാരണ തിയതി തീരുമാനിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?