ടയര്‍ പൊട്ടി നിയന്ത്രണംവിട്ട ബസ് കാറിലേക്ക് പാഞ്ഞുകയറി; 16 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മംഗളൂരു: (www.kasargodvartha.com 01.08.2018) ടയര്‍ പൊട്ടി നിയന്ത്രണംവിട്ട ബസ് കാറിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബുധനാഴ്ച അഡ്യാറില്‍ വെച്ചാണ് അപകടമുണ്ടായത്. ബി സി റോഡില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.

ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബസ് ആദ്യം ഡിവൈഡറിലേക്ക് പാഞ്ഞുകയറുകയും പിന്നാലെ കാറിലിടിക്കുകയുമായിരുന്നു. കാറോടിച്ചിരുന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മറ്റുള്ളവര്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിവമരറിഞ്ഞ് കങ്കനാടി പോലീസ് സ്ഥലത്തെത്തി.

Photo: File


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, Injured, Bus, Car, Top-Headlines, National, Bus-car accident at Adyar - 16 injured, one critical
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?