ആഗസ്റ്റ് 15ന് യുപിയിലെ മദ്രസകള്‍ 'ഭാരത് മാതാ കി ജയ്' മുദ്രാവാക്യം മുഴക്കണമെന്ന് ഷിയ വഖഫ് ബോര്‍ഡ്

ലഖ്‌നൗ: (www.kvartha.com 14.08.2018) യുപിയിലെ എല്ലാ മദ്രസകളും ആഗസ്റ്റ് പതിനഞ്ച്, സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തി ദേശീയ ഗാനം ആലപിക്കണമെന്ന് ഷിയ വഖഫ് ബോര്‍ഡ്. കൂടാതെ ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം മുഴക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ് വിയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

ഉത്തരവ് പാലിക്കാത്ത മദ്രസകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡിന്റെ കീഴില്‍ ഏതാണ്ട് ആയിരത്തി അഞ്ഞൂറോളം മദ്രസകളും സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ആഗസ്റ്റ് പതിനഞ്ചിന് രാജ്യം എഴുപത്തി രണ്ടാമത് സ്വാതന്ത്രദിനം ആഘോഷിക്കുന്നതിന് മുന്നോടിയാണ് ഉത്തരവ്.

National, Uttar Pradesh

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Uttar Pradesh Shia Waqf Board has told all madrassas functioning from its properties to celebrate Independence Day by chanting ‘Bharat Mata Ki Jai’ after the hoisting of the national flag and the singing of the national anthem.

Keywords: National, Uttar Pradesh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?