സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: ആര്‍ എസ് എസ് പ്രവര്‍ത്തകനുള്‍പെടെ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു, അന്വേഷണത്തിന് 15 പേരടങ്ങുന്ന പ്രത്യേക സംഘം
ഉപ്പള: (www.kasargodvartha.com 06.08.2018) സിപിഎം പ്രവര്‍ത്തകന്‍ ഉപ്പള സോങ്കാലിലെ അബൂബക്കര്‍ സിദ്ദീഖിനെ (23) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പ്രതാപ് നഗറിലെ അച്ചു എന്ന അശ്വതിനെതിരെയും കൂടെയുണ്ടായിരുന്ന കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ക്കെതിരെയുമാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. 302 വകുപ്പ് പ്രകാരം കൊലപാതകത്തിനും റെഡ് വിത്ത് 34 ഐ പി സി വകുപ്പുകള്‍ അനുസരിച്ചുമാണ് കേസെടുത്തിരിക്കുന്നത്.
അന്വേഷണത്തിനായി 15 പേരടങ്ങുന്ന പ്രത്യേക അന്വേഷണം സംഘത്തെ നിയോഗിച്ചതായി ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയ ബന്ധം അന്വേഷിക്കുമെന്ന് എസ് പി വ്യക്തമാക്കി. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് ആരുടേതാണെന്ന് പരിശോധിച്ചു വരികയാണ്. കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. കുമ്പള സി ഐ പ്രേംസദനുള്‍പെടെ രണ്ട് സി ഐമാരടക്കം 15 പേരാണ് ടീമിലുള്ളത്.
അനധികൃത മദ്യവില്‍പന ചോദ്യം ചെയ്തതിനാണ് സിദ്ദീഖിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. മദ്യവില്‍പനയ്‌ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. കൊലപാതകത്തിലുള്‍പെട്ട അശ്വത് ഉള്‍പെടെയുള്ളവര്‍ മദ്യവില്‍പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വന്നിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അക്രമം ഉണ്ടായത്. വയറിന് ഏറ്റ ഒരു കുത്താണ് മരണകാരണമായത്. പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. എ ഡി ജി പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ 26 പേരടങ്ങുന്ന ദ്രുതകര്‍മ സേനയെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ രാവിലെ കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ സിദ്ദീഖിന്റെ മൃതദേഹം ഉച്ചയോടെ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടിലെത്തിച്ച് സോങ്കാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഉച്ചയോടെ ആരംഭിച്ചു. കെ എസ് ആര്‍ ടി സി ഉള്‍പെടെ ആറോളം ബസുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തിരുന്നു.
നേരത്തെ ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന അശ്വത് ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകനാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം കൊലപാതകത്തില്‍ സംഘ്പരിവാര്‍ പ്രസ്താനങ്ങള്‍ക്ക് ബന്ധമില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. രാഷ്ട്രീയ പ്രേരിതമായ കൊലപാതകമല്ല നടന്നത്. കൊലപാതകത്തെ അപലപിക്കുന്നതായും കുറ്റക്കാരെ കണ്ടെത്തി അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള അറിയിച്ചു. വിലാപ യാത്രയായാണ് സിദ്ദീഖിന്റെ മൃതദേഹം ഉപ്പളയിലേക്ക് കൊണ്ടുവരിക. ഈ സമയത്ത് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തില്‍ കൂടുതല്‍ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, Top-Headlines, Murder-case, Police, case, RSS, CPM, CPM leader's murder: Case against 2
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment