ഉപ്പളയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച: 15 പവന്‍ സ്വര്‍ണവും 10,000 രൂപയും മോഷണം പോയി

മഞ്ചേശ്വരം (www.evisionnews.co): ഉപ്പള കൈക്കമ്പയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. 15 പവന്‍ സ്വര്‍ണവും 10,000 രൂപയും മോഷണം പോയി. കാര്‍ ഷോറൂമിന് സമീപത്തെ ഉസ്മാന്‍ ദൂരി എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ ഓടിളക്കി അകത്തു കടന്നാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നത്. മൂന്നുദിവസം മുമ്പാണ് ഉസ്മാന്‍ ദൂരിയുടെ ഭാര്യയും മക്കളും മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍പോയത്. തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് വീട്ടിനകത്ത് നിറയെ വെള്ളം കയറിയ നിലയില്‍കണ്ടത്. മോഷ്ടാക്കള്‍ ഓട് എടുത്തുമാറ്റിയതിനാലാണ് വീട്ടിനകത്ത് വെള്ളം നിറഞ്ഞത്. പിന്നീട് പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടമായതായി വ്യക്തമായത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 105 പവന്‍ സ്വര്‍ണവും 35,000 രൂപയും കവര്‍ന്നിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ആളുകളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘംതന്നെ ജില്ലയില്‍ താവളമടിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?