പ്രളയദുരിതാശ്വാസം: മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം 14 ലക്ഷം രൂപ സമാഹരിച്ചു
കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് പ്രളയകെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി മുനിസിപ്പല്‍ - പഞ്ചായത്ത്തലത്തില്‍ മുസ്ലിം ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തിയ ഫണ്ട് ശേഖരണത്തില്‍ 14.07,265 രൂപ (പതിനാലു് ലക്ഷത്ത് ഏഴായിരത്ത് ഇരുനൂറ്റി അറുപത്തഞ്ച് രൂപ) ലഭിച്ചു.സ്വരൂപിച്ച പണം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഭാരവാഹികളെ മണ്ഡലം ഭാരവാഹികള്‍ ഏല്‍പിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റി. 5,02115, ചെങ്കള പഞ്ചായത്ത്, 2,68790, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് 2,79037, മധൂര്‍ പഞ്ചായത്ത് 196600, ബദിയടുക്ക പഞ്ചായത്ത് 81130, കുമ്പഡാജെ പഞ്ചായത്ത് 32970, കാറഡുക്ക പഞ്ചായത്ത് 26522,ബെള്ളൂര്‍ പഞ്ചായത്ത് 20101 രൂപ സമാഹരിച്ചു
Powered by Info News For You

Comments
Post a Comment