ആനുകൂല്യത്തിന്റെ വിഹിതം ദുരിതാശ്വാസത്തിന് നല്‍കി ഭിന്നശേഷിയുള്ള 14കാരന്‍

 
കാസര്‍കോട് (www.evisionnews.co): തനിക്ക് സര്‍ക്കാറില്‍ നിന്നും ലഭിച്ച ആനുകൂല്യത്തിന്റെ വിഹിതം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി ഓട്ടിസം ബാധിച്ച 14കാരന്‍ കാരുണ്യത്തിന്റെ അപൂര്‍വ മാതൃകയായി. ഉളിയത്തടുക്ക എസ്.പി നഗറിലെ അബൂബക്കര്‍ സിദ്ധിഖ്- പി.എ സക്കീറ ദമ്പതികളുടെ മകന്‍ അബ്ദുള്ള ഷാന്‍ഫറാണ് സര്‍ക്കാറില്‍ നിന്നും ചികിത്സയ്ക്കും മറ്റുമായി ലഭിച്ച അരലക്ഷം രൂപ നല്‍കി കാരുണ്യത്തിന്റെ ഉദാത്ത മാതൃകയായത്. തുക ജില്ലാ പൊലീസ് ഓഫീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കൈമാറി. സ്വന്തം ദുരിതംമറന്ന് സഹജീവി സ്്‌നേഹംകാട്ടിയ കുട്ടിയെ അബ്ദുള്ള ഷാന്‍ഫറിനെ ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രിനിവാസ് അഭിനന്ദിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?