ചെങ്ങന്നൂരില്‍ മഴ തുടരുന്നു: പാണ്ടനാട് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി: ഇന്ന് മാത്രം 14 മരണം
ചെങ്ങന്നൂര്‍ (www.evisionnews.co): പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന പാണ്ടനാട് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. ഇതോടെ ഇന്നുമാത്രം മരിച്ചവരുടെ എണ്ണം 14ആയി. ഇന്നലെ രാത്രി വീണ്ടും തുടങ്ങിയ ശക്തമായ മഴ ഇവിടെ ഇപ്പോഴും തുടരുകയാണ്. പമ്പയിലെ ജലനിരപ്പ് അപകടകരമാം വിധത്തില്‍ ഉയരുന്നതും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.
ചെങ്ങന്നൂരില്‍ ഇന്നലെ രാത്രി തന്നെ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. എത്രപേര്‍ എവിടെയെല്ലാം കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കൃത്യമായ വിവരം ലഭിക്കാത്തതും തിരിച്ചടിയായിട്ടുണ്ട്. പാണ്ടനാട് മാത്രം 1500 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളും വൃദ്ധരുമുള്‍പ്പെടെ നിരവധിപേരെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്.
Powered by Info News For You

Comments
Post a Comment