കലിതുള്ളി കര്‍ക്കിടകം; സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; മരണം 14 ആയി

മലപ്പുറം: (www.kasargodvartha.com 09.08.2018) സംസ്ഥാനത്ത് വ്യാപകനാശം വിതച്ച് കനത്ത മഴ തുടരുന്നു. പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 14 ആയി. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് മരണങ്ങള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

വയനാട് വൈത്തിരിയില്‍ ഒരാളും മലപ്പുറത്ത് ആറ് പേരും ഇടുക്കിയില്‍ ഏഴ് പേരുമാണ് മരിച്ചത്. നിരവധി പേരെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കാണാതായി. വാഹനങ്ങളും വീടുകളും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. ഈ പ്രദേശങ്ങളില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയംപാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര് മരിച്ചു. ഒരാളെ കാണാതായി. ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം. പ്രദേശത്തുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഇവര്‍ ഒലിച്ചുപോവുകയായിരുന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്.

ഇടുക്കിയില് രണ്ടിടങ്ങളിലായി ഏഴു പേരാണ് മരിച്ചത്. ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിലില് ഒരു കുടുംബത്തില് അഞ്ച് പേര്‍ മരിച്ചു. അടിമാലി - മൂന്നാര്‍ ദേശീയപാതയ്ക്ക് സമീപം പുത്തന്‍ കുന്നേല്‍ ഹസന്‍കോയയുടെ കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഹസന്‍ കോയയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, മുജീബിന്റെ ഭാര്യ ഷെമീന, മക്കളായ ദിയ, നിയ എന്നിവരാണ് മരിച്ചത്. അപകടസമയത്ത് ഏഴ് പേര്‍ വീട്ടിലുണ്ടായിരുന്നു. ഇവരില്‍ ഹസന് കോയ, സൈനുദ്ദീന്‍ എന്നിവരെ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി കഞ്ഞിക്കുഴിയില്‍ ഉരുള്‍പൊട്ടി ദമ്പതികള്‍ മരിച്ചു. കഞ്ഞിക്കുഴി പെരിയാര്‍ വാലിയില്‍ കുടുക്കുന്നേല്‍ അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്.

Keywords: Kerala, Malappuram, Rain, Top-Headlines, Death, Deadbody, Kozhikode, Heavy rain in Kerala; 14 die 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?