ഉപ്പളയിലെ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരനും മരണത്തിന് കീഴടങ്ങി, മരിച്ചവരുടെ എണ്ണം ഏഴായി

ഉപ്പള: (www.kasargodvartha.com 26.08.2018) ഇക്കഴിഞ്ഞ ജൂലൈ ഒമ്പതിന് ഉപ്പള നയാബസാറില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരനും മരണത്തിന് കീഴടങ്ങി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. കര്‍ണാടക തലപ്പാടി കെ സി റോഡിലെ മുഷ്താഖിന്റെ മകന്‍ ഫവാസ് (12) ആണ് മരിച്ചത്.

കെ.സി. റോഡിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്വിമ, മക്കളായ നസീമ, അസ്മ, അസ്മയുടെ ഭര്‍ത്താവ് ഇംത്യാസ്, ബീഫാത്വിമയുടെ മറ്റൊരു മകള്‍ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ്, നസീമ- നസീറ ദമ്പതികളുടെ ഒരു വയസുള്ള മകള്‍ ഫാത്വിമ എന്നിവര്‍ നേരത്തെ മരണപ്പെട്ടിരുന്നു. കുഞ്ഞ് ഫാത്വിമ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മറ്റു അഞ്ചു പേര്‍ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടിരുന്നു.



പാലക്കാട് മംഗള ഡാമിന് സമീപത്തെ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു കുടുംബം സഞ്ചരിച്ച ജീപ്പ് അപകടത്തില്‍പെട്ടത്. എതിരെ നിന്നും വരികയായിരുന്ന ലോറിയിലിടിച്ച് ജീപ്പ് പൂര്‍ണമായും തകര്‍ന്നിരുന്നു. കുട്ടികളടക്കം 18 പേരാണ് ജീപ്പിലുണ്ടായിരുന്നത്.

Related News:
ഉപ്പള അപകടം; മരണം ആറായി, അപകടത്തില്‍ മരിച്ച നസീമയുടെ മകള്‍ 11 മാസം പ്രായമുള്ള ഫാത്വിമയും മരണത്തിന് കീഴടങ്ങി
ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു;8 പേരുടെ നില ഗുരുതരം

ഉപ്പള അപകടം; ജീപ്പിലുണ്ടായിരുന്നത് 18 പേര്‍, 12 കുട്ടികളും ഒരു സ്ത്രീയും ആശുപത്രിയില്‍, ഒരു കുട്ടിയുടെ നില ഗുരുതരം

നാടുണര്‍ന്നത് ദുരന്ത വാര്‍ത്ത കേട്ട്; ഗൃഹപ്രവേശം കഴിഞ്ഞുള്ള മടക്കയാത്ര കുടുംബത്തിലെ അഞ്ചു പേരുടെ അന്ത്യയാത്രയായി

ഉപ്പള അപകടം: മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി, അപകടത്തിന് കാരണം അമിതവേഗതയെന്ന് പോലീസ്, ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accidental-Death, Top-Headlines, Uppala, Uppala accident; injured 12 year old died
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?