12 കാരിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത കാര്‍ ആക്‌സസറീസ് സ്ഥാപന ഉടമയായ യുവാവിനെതിരെ കേസ്

അജാനൂര്‍: (www.kasargodvartha.com 10.08.2018) പന്ത്രണ്ടുവയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പിറകെ നടന്ന് ശല്യം ചെയ്ത കാര്‍ എക്‌സസറീസ് സ്ഥാപന ഉടമയായ യുവാവിനെതിരെ കേസ്. അജാനൂര്‍ മാണിക്കോത്ത് സ്വദേശിനിയായ ഭര്‍തൃമതിയുടെ മകള്‍ പന്ത്രണ്ടുകാരിയെ നിരന്തരം ശല്യം ചെയ്തുവെന്നാണ് പരാതി.

ഭര്‍തൃമതിയുടെ കുടുംബം ഇപ്പോള്‍ കാഞ്ഞങ്ങാട് നഗരത്തിന് സമീപമാണ് താമസം. നേരത്തെ പെണ്‍കുട്ടിയുടെ മാതാവിനെയും യുവാവ് നിരന്തരം ടെലിഫോണില്‍ ശല്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് യുവതി ഫോണ്‍ നമ്പര്‍ മാറ്റുകയും ചെയ്തു. മാതാവിന്റെ ഫോണ്‍ നമ്പര്‍ ലഭിക്കാനാണ് ഇയാള്‍ പെണ്‍കുട്ടിയുടെ പിറകെ നടന്നതെന്നും പറയപ്പെടുന്നു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തികരിക്കാനുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Car, Youth, Top-Headlines, Ajanur, Case against youth for disturbing 12 year old
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?