കല്യാണ സല്‍ക്കാരം വേണ്ട.. 1.25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്
ഉദുമ (www.evisionnews.co): കല്യാണ സല്‍ക്കാരം മാറ്റിവച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.25 ലക്ഷം രൂപ നല്‍കി യുവാവ് മാതൃകയായി. ഉദുമയിലെ ആരതി ജ്വലറി ഉടമ സുധീഷ് രാമകൃഷ്ണന്‍ തുക കലക്ടര്‍ ഡോ. സജിത് ബാബുവിന് കൈമാറി. പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തില്‍ സെപ്തംബര്‍ 12 നടത്താന്‍ നിശ്ചയിച്ചിരുന്ന കല്യാണ സല്‍ക്കാരം ഒഴിവാക്കിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക നല്‍കിയത് സെപ്തംബര്‍ 10നാണ് ദീക്ഷ ലക്ഷമിയുമായി മാംഗ്ലൂരുവില്‍ കല്യാണം. കൈമാറ്റ ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, എ.ഡി.എം ദേവീദാസ്, ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംംഗ് പ്രസിഡണ്ട് അബ്ദുല്‍ കരീം സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment