അനധികൃതമായി വൈദ്യുതി ഉപയോഗിച്ചു എന്നതിന് പഞ്ചായത്തിനെതിരെ 1,23,532 രൂപയുടെ പിഴ ചുമത്തി; മന്ത്രിയുടെ ഓഫീസ് ഇടപെട്ട് പിഴയീടാക്കിയ നടപടി തടഞ്ഞു, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്
ചിറ്റാരിക്കാല്‍: (www.kasargodvartha.com 02.08.2018) അനധികൃതമായി വൈദ്യുതി ഉപയോഗിച്ചു എന്നതിന് പഞ്ചായത്തിനെതിരെ 1,23,532 രൂപയുടെ പിഴ ചുമത്തിയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി വിവാദമായി. വൈദ്യുതി വകുപ്പിന്റെ പിഴ ചുമത്താനുള്ള നടപടി വൈദ്യുതി മന്ത്രിയുടെ ഓഫീസ് ഇടപെട്ട് തടഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഈസ്റ്റ് എളേരി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന് നല്‍കിയ താത്കാലിക വൈദ്യുതി കണക്ഷനാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ വെട്ടിലാക്കിയിരിക്കുന്നത്. വിജിലന്‍സ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിലെ അസി. എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഷോപ്പിംഗ് കോംപ്ലക്‌സില്‍ പരിശോധനയ്ക്ക് വന്നിരുന്നു. നല്ലോംപുഴ വൈദ്യുതി ഓഫീസില്‍ നിന്നും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സിന്റെ പരിശോധന. താല്‍ക്കാലികമായി അനുവദിച്ച വൈദ്യുതി കണക്ഷനില്‍ നിന്നും
കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടും വാണിജ്യാവശ്യത്തിനുവേണ്ടി വൈദ്യുതി ഉപയോഗിച്ചുവെന്നാരോപിച്ചാണ് പഞ്ചായത്തിന് 1,23,532 രൂപ പിഴ ചുമത്തിയത്. പണമടച്ചില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ താല്‍ക്കാലിക കണക്ഷന്‍ വിഛേദിക്കുമെന്നും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പഞ്ചായത്ത് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പഞ്ചായത്ത് താല്‍ക്കാലിക കണക്ഷന്‍ അടക്കമുള്ള അധിക തുക വൈദ്യുതി ഉപയോഗത്തിന് മുന്‍കൂറായി വൈദ്യുതി വകുപ്പിന് അടച്ചു കൊണ്ടിരിക്കുന്നുവെന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഈ വിവരം പഞ്ചായത്ത് സെക്രട്ടറി വൈദ്യുതി വകുപ്പ് മന്ത്രിയെ ഇ- മെയില്‍ വഴി അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥരുടെ നടപടി മന്ത്രിയുടെ ഓഫീസ് തടഞ്ഞത്. മന്ത്രിയുടെ ഓഫീസ് നടത്തിയ അന്വേക്ഷണത്തില്‍ വീഴ്ച സംഭവിച്ചത് ഉദ്യോഗസ്ഥര്‍ക്കാണെന്ന് കണ്ടെത്തിയതോടെയാണ് മന്ത്രിയുടെ പി.എ. നല്ലോംപുഴ ഇലക്ട്രിസിറ്റി എഞ്ചിനീയര്‍ ശ്യാമിനോട് പഞ്ചായത്തിനെതിരെ എടുത്ത നടപടി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ കാര്യങ്ങള്‍ കാഞ്ഞങ്ങാട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സീതാരാമാനുമായും സ്ഥലം എം.എല്‍.എ. എം രാജഗോപാലുമായും ആലോചിച്ചു എടുത്താല്‍ മതിയെന്നും നിര്‍ദേശിച്ചിട്ടുള്ളത്.
നൂറുകണക്കിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും വാഹനങ്ങളും കടന്നുപോകുന്ന പ്രധാന റോഡ് സൈഡില്‍ നിലത്തു മുട്ടിനില്‍ക്കുന്ന തരത്തിലാണ് വൈദ്യുതി വകുപ്പ് പഞ്ചായത്തിനുള്ള താല്‍ക്കാലിക കണക്ഷന്‍ നല്‍കിയത്. മഴയില്‍ നനഞ്ഞു കിടക്കുന്ന കണക്ഷന്‍ ബോര്‍ഡ് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടാണ് മറച്ചിരിക്കുന്നത്. വൈദ്യുതി സര്‍വീസ് വയറുകള്‍ എല്ലാം തറയില്‍ക്കൂടി വലിച്ചിട്ടിരിക്കുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്. ഇതില്‍ നിന്നാണ് കെട്ടിടനിര്‍മാണം പൂര്‍ത്തിയായിട്ടും കഴിഞ്ഞ ഒമ്പതുമാസമായി പഞ്ചായത്ത് വൈദ്യുതി എടുത്തുവരുന്നത്.
ബസ് സ്റ്റാന്‍ഡ് യാഡിലെ വെളിച്ച സംവിധാനവും പമ്പ് സെറ്റിലേക്കുമെല്ലാം ഇവിടുത്തെ താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ അനാസ്ഥ മറച്ചുവെച്ചാണ് പഞ്ചായത്തിനെതിരെ വൈദ്യുതി വകുപ്പ് നടപടിയുമായി വന്നതെന്നും ചില താല്‍പര്യങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വൈദ്യുതി വിഛേദിക്കാനുള്ള നടപടിയുമായി എത്തിയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഈസ്റ്റ് ഏളേരി പഞ്ചായത്ത് പ്രസിഡന്റ് ജെസിടോമും പറയുന്നു. പഞ്ചായത്തിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകള്‍ക്ക് നാലു ലക്ഷത്തിലധികം രൂപ വൈദ്യുതി ചാര്‍ജ്ജ് നല്‍കാന്‍ കഴിയില്ലെന്ന് ഭരണസമിതി വൈദ്യുതി വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയതിന്റെ പേരില്‍ വൈദ്യുതി വകുപ്പിലെ കോണ്‍ഗ്രസ് അനുകൂല നേതാവിന്റെ പകപോക്കലാണ് വിജിലന്‍സ് ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പരിശോധനയെന്നാണ് പഞ്ചായത്ത് ഭരണസമിതി കുറ്റപ്പെടുത്തുന്നത്. ബസ് സ്റ്റാന്‍ഡിലെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് എടുത്തു നല്‍കാന്‍ കെ.എസ്.ഇ.ബിയുടെ ഭാഗത്തു നിന്ന് കാലതാമസമുണ്ടായതിനാല്‍ ഏഴ് (എ) കണക്ഷനിലുള്ള വൈദ്യുതിയുപയോഗിച്ചാണ് ബസ് സ്റ്റാന്‍ഡിലെ ശൗചാലയവും, കുടിവെള്ള സംവിധാനവും, രണ്ട് കോഫീ ഹൗസുകളും പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ജനുവരിയില്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്ത ദിവസം മുതല്‍ ഏഴ് (എ) കണക്ഷനില്‍ വൈദ്യുതി ബസ് സ്റ്റാന്‍ഡിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും 28,000 രൂപ പ്രതിമാസം കെ.എസ്.ഇബിക്ക് പഞ്ചായത്ത് നല്‍കുകയും ചെയ്തു വരുന്നുണ്ട്. തൃക്കരിപ്പൂര്‍ എം.എല്‍.എ എം രാജഗോപാലനും, വൈദ്യുത വകുപ്പ് മന്ത്രിക്കും പഞ്ചായത്ത് ഭരണ സമിതി പരാതി നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിലെ 80 ശതമാനം വീടുകളും താത്കാലിക കണക്ഷനായ ഏഴ് (എ) കണക്ഷന്‍ പ്രകാരമാണ് ഉള്ളതെന്നും ഇത് വൈദ്യുതി വകുപ്പിന് വാണിജ്യ കണക്ഷനേക്കാള്‍ ലാഭമുണ്ടാക്കുന്നതാണെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ഷോപ്പിഗ് കോംപ്ലക്‌സിന്റെ വയറിംഗ് ജോലിയുമായി ബന്ധപ്പെട്ട് എക്‌സിക്യൂട്ടീവ് എഞ്ചിനീയറില്‍ നിന്നും എസ്റ്റിമേറ്റ് കിട്ടാത്തതു കൊണ്ടാണ് വയറിംഗ് നീണ്ടുപോകുന്നത്. കത്താത്ത തെരുവുവിളക്കിന് വൈദ്യുതി ചാര്‍ജ് അടക്കണമെന്നാണ് വൈദ്യുതി വകുപ്പ് അധികൃതരുടെ നിര്‍ദേശത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നതിന് വ്യാഴാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് വൈദ്യുതി മന്ത്രിയുമായി സംസാരിക്കുന്നതിനും ഭരണസമിതി തീരുമാനമെടുത്തിട്ടുണ്ട്. അതിനിടെ പഞ്ചായത്തിനെതിരായ വീഴ്ചയെ കുറിച്ച് പ്രതികരിക്കാന്‍ നടപടിയെടുത്ത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chittarikkal, Panchayath, Top-Headlines, Electricity fine against Panchayat blocked by Minister's office
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment