കലിതുള്ളി കര്‍ക്കിടകം: സംസ്ഥാനത്ത് 12 ജില്ലകളില്‍ റെഡ് അലര്‍ട്ട്; മരണം 7
കോഴിക്കോട്/മലപ്പുറം: (www.kvartha.com 15.08.2018) കലിതുള്ളി കര്‍ക്കിടകം, സംസ്ഥാനത്ത് ചൊവ്വാഴ്ച വൈകിട്ട് മുതല്‍ മഴ ശക്തി പ്രാപിച്ചതോടെ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. മഴയില്‍ ഇതുവരെ ഏഴുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്. ഇടുക്കി, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലായാണ് ഏഴുപേര്‍ മരിച്ചത്.
അതേസമയം ഉരുള്‍പൊട്ടല്‍ അടക്കമുള്ള അപകടസാധ്യതകള്‍ കണക്കിലെടുത്ത് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ 17 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ 16 വരെയാണ് ഓറഞ്ച് അലര്‍ട്ട്.
മലപ്പുറം കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂന്ന് പേര്‍ മരിച്ചു. പൂച്ചാലില്‍ കല്ലാടിപ്പാറയില്‍ അസീസ്, ഭാര്യ സുനീറ, ഇവരുടെ ആറ് വയസുള്ള മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റ് രണ്ട് മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടു മുറിയുള്ള വീടാണ് ഇവരുടേത്. മുനീറയും അസീസും ഉബൈദും ഒരു മുറിയിലും മറ്റ് രണ്ട് കുട്ടികള്‍ അടുത്ത മുറിയിലുമാണ് ഉറങ്ങിയിരുന്നത്. അസീസും മുനീറയും ഉബൈദയും ഉറങ്ങിയിരുന്ന മുറിക്ക് മുകളിലേക്ക് രാത്രിയില്‍ മണ്ണിടിയുകയായിരുന്നു.
ഇടുക്കി മൂന്നാറില്‍ ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ജീവനക്കാരനായ പുതുക്കോട്ട സ്വദേശി ശരവണന്‍ മരിച്ചു. പോസ്റ്റ് ഓഫീസിന് സമീപത്തെ ശരവണ ഇന്‍ എന്ന ലോഡ്ജാണ് തകര്‍ന്നത്. സമീപത്തെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. അപകട സമയത്ത് ലോഡ്ജില്‍ ഇവരടക്കം ഏഴു പേരുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് ആര്‍ക്കും തന്നെ പരിക്കില്ല.
തൃശൂര്‍ വലപ്പാട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മത്സ്യത്തൊഴിലാളിയായ രവീന്ദ്രന്‍ മരിച്ചു. പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയില്‍ വെള്ളത്തില്‍ മുങ്ങിയ വീട്ടില്‍ നിന്ന് ഷോക്കേറ്റ് ചുഴുകുന്നില്‍ ഗ്രേസി മരിച്ചു.
ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്നാനി, തിരുനാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്. കനത്ത മഴയും മലമ്പുഴ അണക്കെട്ട് തുറന്നതുമാണ് ഭാരതപുഴയില്‍ വെള്ളം കൂടാന്‍ കാരണം. പൊന്നാനി ഈശ്വരമംഗലത്ത് മാത്രം അമ്പതോളം കുടുംബങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ വിമാന സര്‍വീസുകള്‍ നിറുത്തിവച്ചു. നെടുമ്പാശേരിയിലേക്ക് വന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പമ്പാ നദി കരകവിഞ്ഞ് ഒഴുകിയതോടെ റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. മൂഴിയാര്‍ വനത്തില്‍ ഉരുള്‍പൊട്ടലുണ്ടായി. പെരിയാറിന്റെ തീരത്ത് പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറി. കാലടി, വല്ലം, പറവൂര്‍, ഏലൂര്‍, ചേന്ദമംഗലം മേഖലകളില്‍ വീടുകള്‍ വെള്ളത്തിനടിയിലാണ്. ആലുവ മണപ്പുറം പൂര്‍ണയും മുങ്ങി.
കണ്ണൂരിലെ മലയോര മേഖലയില്‍ കൂടുതല്‍ പ്രദേശങ്ങളില്‍, വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ടും കണ്ണൂരില്‍ ഉരുള്‍പൊട്ടിയിരുന്നു. കൊട്ടിയൂര്‍ ചപ്പമല, ഇരിട്ടിയിലെ കരക്കോട്ടക്കരി, എടപ്പുഴ തുടങ്ങിയ ഭഗങ്ങളില്‍ നിന്ന് തിങ്കളാഴ്ച രാത്രി തന്നെ വീണ്ടും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു . അമ്പതോളം കുടുംബങ്ങള്‍ രാത്രി തന്നെ ക്യാമ്പിലേക്ക് മാറി. തിരുവനന്തപുരത്തും കനത്ത മഴ തുടരുകയാണ് ജഗതി മേഖലയിലെ കിള്ളിയാര്‍ തീരത്തുള്ള വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
ചരിത്രത്തിലാദ്യമായി 33 ഡാമുകള്‍ ഒരേസമയം തുറന്നു. പമ്പ കരകവിഞ്ഞൊഴുകയാണ്. പെരിങ്ങല്‍ക്കുത്ത് ഉള്‍പ്പെടെയുള്ള ഡാമുകള്‍ തുറന്നുവിട്ടതോടെ ചാലക്കുടിപ്പുഴയില്‍ വെള്ളപ്പൊക്കമുണ്ടായി. അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു . ചാലക്കുടി, വാല്‍പ്പാറ റൂട്ടില്‍ ഗതാഗതവും സ്തംഭിച്ചു. മലങ്കര അണക്കെട്ടിലെ അഞ്ചുഷട്ടറുകളും ഒന്നരമീറ്റര്‍ വീതം ഉയര്‍ത്തി. തെന്മല ഡാമിന്റെ ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്.
കനത്തമഴയും കാറ്റും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സംസ്ഥാനത്തെ പിടിച്ചുലയ്ക്കുകയാണ്. ആലപ്പുഴയില്‍ മീന്‍പിടുത്തബോട്ട് മുങ്ങി മൂന്നുപേരെ കാണാതായിട്ടുണ്ട്. തിരുവനന്തപുരം-നാഗര്‍കോവില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തി. ഇരണിയല്‍- കുഴിത്തുറ ഭാഗത്ത് ട്രാക്കില്‍ മണ്ണിടിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Heavy rain continues to wreak havoc in Kerala, Kozhikode, News, Trending, Rain, Dead, Warning, Dam, Malappuram, Kannur, Kerala.

Powered by Info News For You

Comments
Post a Comment