മരിയോ മാന്‍സുകിച്ച് ഇനി ക്രൊയേഷ്യന്‍ കുപ്പായത്തില്‍ കളിക്കില്ല; അവസാനിപ്പിച്ചത് 11 വര്‍ഷത്തെ അന്താരാഷ്ട്രാ കരിയര്‍
സാഗ്രെബ്: (www.kvartha.com 15.08.2018) മരിയോ മാന്‍സുകിച്ച് ഇനി ക്രൊയേഷ്യന്‍ കുപ്പായത്തില്‍ കളിക്കില്ല. 11 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിനാണ് താരം അവസാനം കുറിച്ചത്. റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യക്ക് വേണ്ടി ഫൈനല്‍ കളിച്ചതിന് പിന്നാലെയാണ് മാന്‍സുകിച്ചിന്റെ വിരമിക്കല്‍. ലോകകപ്പ് ഫൈനലില്‍ താരം ഗോളും നേടിയിരുന്നു. എന്നാല്‍ 18ാം മിനുട്ടില്‍ ഫ്രാന്‍സ് സ്‌കോര്‍ ബോര്‍ഡ് തുറന്നതും മാന്‍സൂക്കിച്ചിന്റെ സെല്‍ഫ് ഗോളിലായിരുന്നു.
'ഞങ്ങളുടെ സ്വപ്നത്തിനുവേണ്ടിയായിരുന്നു ജീവിച്ചത്. ചരിത്രപരമായ ഫലവും ലഭിച്ചു. ഒപ്പം ഞങ്ങളുടെ ആരാധകരുടെ സ്നേഹവും,' മാന്‍സുകിച്ച് പറഞ്ഞു. ക്രൊയേഷ്യയ്ക്ക് വേണ്ടി കളിക്കുന്നതിനോളം അഭിമാനം മറ്റൊന്നുമില്ലെന്നും എത്രകാലം രാജ്യത്തിനുവേണ്ടി കളിക്കാന്‍ സാധിക്കുമോ അത്രയും കാലം കളിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ തന്നെ സംബന്ധിച്ച് വിടവാങ്ങാന്‍ അനുയോജ്യമായ സമയം ഇതാണെന്ന് കരുതുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനോട് 4-2 ന് തോറ്റെങ്കിലും ക്രൊയേഷ്യയുടെ പ്രകടനത്തെ ഫുട്ബോള്‍ ലോകം വാനോളം പുകഴ്ത്തിയിരുന്നു. 89 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകളുമായി ക്രൊയേഷ്യയുടെ ഗോള്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് മാന്‍സുകിച്ച്. 45 ഗോളുകള്‍ നേടിയ ദാവര്‍ സുക്കറാണ് താരത്തിന് മുന്നിലുള്ളത്. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിന് വേണ്ടിയാണ് 32 കാരനായ മാന്‍സുകിച്ച് കളിക്കുന്നത്.

Keywords: World, News, Fifa, World Cup, Sports, Football, Football: Mandzukic calls time on Croatia career
Powered by Info News For You

Comments
Post a Comment